Idukki local

ജില്ലയില്‍ 53 പത്രികകള്‍: സൂക്ഷ്മ പരിശോധന; എട്ടെണ്ണം തള്ളി

തൊടുപുഴ: സൂക്ഷ്മ പരിശോധനയില്‍ എട്ടെണ്ണം തള്ളിയതോടെ ജില്ലയില്‍ ആകെ നാമനിര്‍ദേശ പത്രികകള്‍ 53 ആയി. ഡമ്മി സ്ഥാനാര്‍ഥികളുടെ കൂടി പത്രികകള്‍ കൂടി ഉള്‍പ്പെട്ട കണക്കാണ് ഇത്.പത്രിക പിന്‍വലിക്കുന്ന സമയം കൂടി കഴിഞ്ഞാല്‍ മാത്രമേ സ്ഥാനാര്‍ഥികളുടെ ചിത്രം പൂര്‍ത്തിയാവൂ.
പീരുമേട് നിയോജകമണ്ഡലത്തില്‍ അബ്ദുല്‍ മജീദ്, പരമശിവന്‍ എന്നിവരുടെയും ദേവികുളം മണ്ഡലത്തില്‍ ശിങ്കാരവേലന്‍, എ രാജ, മുരുഗയ്യ എം എന്നിവരുടെയും, ഉടുമ്പന്‍ചോലയില്‍ സിബി തോമസ്, മനോജ് ചാക്കോ എന്നിവരുടെയും തൊടുപുഴയില്‍ ജോസഫിന്റെയും പത്രികകളാണ് തള്ളിയത്.
ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ 12 വീതവും തൊടുപുഴയില്‍ 13 ഉം ഇടുക്കിയിലും പീരുമേട്ടിലും എട്ട് വീതവും സ്ഥാനാര്‍ഥികളുടെ പത്രികകളാണ് അംഗീകരിച്ചത്.
നാമനിര്‍ദേശപത്രികയില്‍ അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍:
ദേവികുളം-എ കെ മണി (ഐ.എന്‍.സി (ഐ),എസ് രാജേന്ദ്രന്‍ (സി.പി.എം),എന്‍ ചന്ദ്രന്‍,രാജേശ്വരി,കെ. മണികണ്ഠന്‍,സി.കെ. ഗോവിന്ദന്‍,ആര്‍ എം ധനലക്ഷ്മി (എ.ഐ.എ.ഡി.എം.കെ),കെ പി അയ്യപ്പന്‍,ഗുരുവയ്യ കുമാര്‍ ( സ്വതന്ത്രന്‍),ശ്രീലത ( സ്വതന്ത്രന്‍),രാജേന്ദ്രന്‍ ആര്‍ ( സ്വതന്ത്രന്‍),പാണ്ഡിരാജ് ( സ്വതന്ത്രന്‍).
ഉടുമ്പന്‍ചോല-എം എം മണി (സി.പി.എം),സജിമോന്‍ പി എസ് (ബി.ഡി.ജെ.എസ്),വേണുഗോപാല്‍ കെ ടി (ഐ.എന്‍.സി (ഐ),,ബി. സോമന്‍ ( എ.ഐ.എ.ഡി.എം.കെ),ഷാനവാസ് (എസ്.ഡി.പി.ഐ),കെ പളനിസ്വാമി ( എ.ഐ.എ.ഡി.എം.കെ),രാജു ( ബി.എസ്.പി),മണി ( സ്വതന്ത്രന്‍),പി എന്‍ വിജയന്‍ സി.പി.എം),സുധാകരന്‍ ( ബി.ഡി.ജെ.എസ്),സജി ( സ്വതന്ത്രന്‍),ഫ്രാന്‍സിസ് എം.ജെ ( ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്).
തൊടുപുഴ-റോയി വാരിക്കാട്ട് ( സ്വതന്ത്രന്‍ സി.പി.എം),നിഷ ( എസ്.യു.സി.ഐ (സി),പ്രവീണ്‍ ( ബി.ഡി.ജെ.എസ്),റോയ് ( എസ്.ഡി.പി.ഐ),അമ്പിളി ( ബി.എസ്.പി),പരീത് ( സ്വതന്ത്രന്‍).
പി ജെ ജോസഫ് ( കേരള കോണ്‍ഗ്രസ് (എം),നജീബ് ( പി.ഡി.പി),സന്തോഷ് ( സ്വതന്ത്രന്‍),മേരി കെ പി ( സി.പി.എം),ബിജു ജോസഫ് ( കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ്),ജയേഷ് വി ( ബി.ഡി.ജെ.എസ്),കെ.എം. വീനസ് ( സ്വതന്ത്രന്‍).
ഇടുക്കി-കെ ഫ്രാന്‍സിസ് ജോര്‍ജ്(ഇടത് സ്വതന്ത്രന്‍),റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് (എം),സാബു (ബഹുജന്‍ സമാജ് പാര്‍ട്ടി).
ബിജു ( ഭാരതീയ ധര്‍മ്മ ജനസേന ),ജോസഫ് ദേവസ്യ ( സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ),ജോര്‍ജ് ( സ്വതന്ത്രന്‍),ജോസഫ് ( സ്വതന്ത്രന്‍),രവി എസ് ( ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്).
പീരുമേട്:ഇ.എസ്. ബിജിമോള്‍ ( സി.പി.ഐ),കുമാര്‍ ( ബി.ജെ.പി),അഡ്വ. സിറിയക് തോമസ് ( കോണ്‍ഗ്രസ്),സി അബ്ദുള്‍ ഖാദര്‍ ( എ.ഐ.എ.ഡി.എം.കെ),മിഹ്‌റാജുള്‍ ഹക്ക് ( എ.ഐ.എ.ഡി.എം.കെ)ജോസഫ് എം ടി (സ്വതന്ത്രന്‍),രാമസ്വാമി ( സ്വതന്ത്രന്‍),ബെന്നി തോമസ് (ബിഎസ്പി).
Next Story

RELATED STORIES

Share it