kozhikode local

ജില്ലയില്‍ 24.87 കോടി രൂപയുടെ നഷ്

ടംകോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ജില്ലയില്‍ 24.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കടല്‍ഭിത്തികള്‍ തകര്‍ന്നത് സംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 23.9 കോടി രൂപയുടെ നാശനഷ്ടമുണ്ട്. തകര്‍ന്ന കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണത്തിന് ഇത്രയും തുക അനുവദിച്ചു കിട്ടേണ്ടതായുണ്ട്. കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് തിരമാലകള്‍ തീരങ്ങളില്‍ രൂക്ഷതയോടെ അടിക്കുന്നതിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിഷറീസ് വകുപ്പിന്റെ കണക്ക് പ്രകാരം 22.8 ലക്ഷം രൂപയുടെ നഷ്ടം മത്സ്യബന്ധനയാനങ്ങളും അനുബന്ധ ഉപകരണങ്ങളും നശിച്ച ഇനത്തില്‍ ഉണ്ടായിട്ടുണ്ട്.  25 വീടുകള്‍ നശിച്ചത് പ്രകാരം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കാര്‍ഷിക വിളകള്‍ നശിച്ച ഇനത്തില്‍ 12.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കോഴിക്കോട് ലോഡ്ജുകളില്‍ തങ്ങേണ്ടിവന്ന ലക്ഷദീപുനിവാസികള്‍ ഇന്ന് കപ്പല്‍ മാര്‍ഗ്ഗം നാട്ടിലേക്ക് തിരിക്കും. ഇവരുടെ തിരിച്ചുപോക്കു സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു വി ജോസ് ലക്ഷദീപു കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഫലമായാണ് ആന്ത്രോത്ത് ദീപില്‍ നിന്നുളള ചെറിയ പാണി എന്ന കപ്പല്‍ ബേപ്പൂരിലേക്ക് തിരിച്ചത്. ഈ കപ്പല്‍ ഇന്ന് രാവിലെ കോഴിക്കോട് നിന്നുളള യാത്രക്കാരുമായി ലക്ഷദീപുകളിലേക്ക് തിരിക്കും.
Next Story

RELATED STORIES

Share it