malappuram local

ജില്ലയില്‍ 217 എല്‍പി അധ്യാപക ഒഴിവുകള്‍; ആളുണ്ടായിട്ടും നിയമനം നടന്നില്ല

പെരിന്തല്‍മണ്ണ: ജില്ലയില്‍ ആളുണ്ടായിട്ടും അധികൃതരുടെ അനാസ്ഥയില്‍ 217 എല്‍പി അധ്യാപക ഒഴിവുകള്‍ നികത്തിയില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്ത ഒഴിവുകളിലാണു നിയമം നടക്കാത്തത്.
ജില്ലയില്‍ എല്‍പിഎസ്എ റാങ്ക് ലിസ്റ്റ് 2012 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയതാണ്. ആറുമാസം വീതം രണ്ടുതവണ സമയ പരിധി നീട്ടിയ ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 30നു തീരും. 2011 മുതല്‍ നിയമാനുസൃതമായി നടക്കേണ്ട തസ്തിക നിര്‍ണയം സര്‍ക്കാര്‍ നടത്തിയില്ല. 2015-16 വര്‍ഷത്തില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം യുഐഡി തസ്തിക നിര്‍ണയം നടത്തിയാണു ജില്ലയില്‍ 217 ഒഴിവുകള്‍ കണ്ടെത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനമായില്ല. അതേ സമയം സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ തസ്തിക നിര്‍ണയ പ്രകാരം നടത്തിയ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരവും ശമ്പളവും നല്‍കി. ഇതു സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ച നിരവധി ഉദ്യോഗാര്‍ഥികളോടുള്ള നീതി നിഷേധമായിട്ടുണ്ട്.
ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധിയുണ്ടാക്കി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം നടത്തണമെന്ന് നിര്‍ദേശം വന്നെങ്കിലും റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കാതെ അധികൃതരുടെ നീതി നിഷേധം തുടരുകയായിരുന്നു. റാങ്ക് ലിസ്റ്റിലെ അധികപേരും ഉയര്‍ന്ന പ്രായപരിധിയിലെത്തിയ സാഹചര്യത്തില്‍ ഇവരുടെ നിയമനം പുതിയ സര്‍ക്കാരിന്റെ നിലപാടിനനുസരിച്ചായേക്കും.
നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ നികത്തുകയും ശമ്പള കുടിശ്ശിക പിന്നീട് അനുവദിക്കുകയും വേണമെന്നാണു ജില്ലാ റാങ്ക് ഹോള്‍ഡേഴ്‌സ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ ബോധിപ്പിക്കുന്നതെന്ന് സംഘടനാ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ലാതെയാണ് അധ്യയനം നടക്കുകയെന്നറിയുന്നു.
Next Story

RELATED STORIES

Share it