ernakulam local

ജില്ലയില്‍ 2017 ബിഎല്‍ഒമാര്‍

കൊച്ചി: ജില്ലയിലെ 2027 പോളിങ് ബൂത്തുകളിലായി അത്രയുംതന്നെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. വോട്ടര്‍പട്ടിക ശുദ്ധീകരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ ഈ സംവിധാനം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ക്കുന്നതു മുതല്‍ വോട്ടു ചെയ്യുന്നതിനുളള സ്ലിപ്പ് നല്‍കുന്നതുവരെ നീളുന്നതാണ് ഇവരുടെ പ്രവര്‍ത്തനം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബിഎല്‍ഒമാര്‍ അങ്കണവാടി പ്രവര്‍ത്തകരാണ്. ആകെയുള്ള 2027 പേരില്‍ 1313 പേരും അങ്കണവാടി ടീച്ചര്‍മാരോ പ്രവര്‍ത്തകരോ ആണ്.
വനം വകുപ്പിന്റെ ഒരു ജീവനക്കാരന്‍ മാത്രമാണ് ബിഎല്‍ഒ ആയി പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 285 പേരും 174 അധ്യാപകരും ബിഎല്‍ഒ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു സംസ്ഥാന വകുപ്പുകളില്‍ നിന്ന് 29 ഉം ലാന്റ് റവന്യൂ വകുപ്പില്‍ നിന്ന് 63 ജീവനക്കാരും ബിഎല്‍ഒമാരായി പ്രവര്‍ത്തിക്കുന്നു.
ആരോഗ്യ, ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നായി 17 പേര്‍ വീതവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നായി 41 ഉം പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നായി 13 ഉം ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്ന് 11 ഉം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായി ആറു പേരും ജിസിഡിഎ യില്‍ നിന്ന് 10 പേരും നീതിന്യായ വകുപ്പില്‍ നിന്ന് ഏഴുപേരും സഹകരണ, ഫിഷറീസ് വകുപ്പുകളില്‍ നിന്നായി അഞ്ചുപേര്‍ വീതവും വൈദ്യുതി വകുപ്പില്‍ നിന്ന് നാലുപേര്‍ വീതവുമാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it