palakkad local

ജില്ലയില്‍ 2000 ചെറുകിട -സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങുമെന്ന്



പാലക്കാട്: ജില്ലയില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ 2017-18ല്‍ 2000 ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ തുടങ്ങും. ഇതിനായി 250 കോടി മൂലധന നിക്ഷേപം നടത്തുമെന്നും 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ —ജി രാജ്‌മോഹന്‍ അറിയിച്ചു. 2016-17ല്‍ 2002 സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭം തുടങ്ങിയിരുന്നു. ഇതിനായി 156.54 കോടിയുടെ നിക്ഷേപമുണ്ടായി. 6568 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചു. വ്യവസായ കേന്ദ്രത്തില്‍ തുടങ്ങിയ മിനി ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ വഴി 204 സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. പി എം ഇ ജി പി പ്രകാരം 58 സംരംഭകര്‍ക്ക് ധനസഹായം നല്‍കി. ഈ വര്‍ഷം 150 പേര്‍ക്ക് ധനസഹായം നല്‍കും.  ഏകജാലക ക്ലിയറന്‍സ് സംവിധാനം കൂടുതല്‍ ഉപയോഗപ്രദമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. പുതുശ്ശേരിയിലെ വ്യവസായ വികസന മേഖല (ഐ ഡി എ)യിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച 53 ലക്ഷം വിനിയേഗിച്ച് ഉടന്‍ പൂര്‍ത്തിയാക്കും. കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയയില്‍(നിഡ) റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അനുവദിച്ച ഏഴ് കോടി വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. പുതുശ്ശേരി , ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. ഷൊര്‍ണൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്ലിമെന്റ്‌സ് കണ്‍സോര്‍ഷം പ്രൈവറ്റ് ലിമിറ്റഡ്, കൊടുവായൂരിലെ റെഡിമെയ്ഡ് ക്ലസ്റ്റര്‍, ചിറ്റൂരിലെ വുഡന്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കിഡ് ഓണ്‍ട്രപ്രിണര്‍ഷിപ്പ് പദ്ധതി പ്രകാരം ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികളിലും സ്റ്റാര്‍ട്ട് അപ്കള്‍ തുടങ്ങാന്‍ പ്രൊഫഷനല്‍ കോളെജ് വിജ്യാര്‍ഥികള്‍ക്കിടയിലും ബോധവത്കരണം നടത്തി പദ്ധതി രൂപവത്കരിക്കും. ഇത്തരം ഓണ്‍ട്രപ്രിണര്‍ ഡെവലപ്‌മെന്റ് (ഇ ഡി) ക്ലബ്ബുകള്‍ 25 വിദ്യാഭ്യാസ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 100 പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജനറല്‍ മാനെജര്‍ അറിയിച്ചു. 100 പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it