Pathanamthitta local

ജില്ലയില്‍ 2.33 ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക നല്‍കും

പത്തനംതിട്ട: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ 2.32551 കുട്ടികള്‍ക്ക് നാളെ വിരഗുളിക(ആല്‍ബന്റസോള്‍) നല്‍കും. അങ്കണവാടിയില്‍ എത്തുന്ന 28729 കുട്ടികള്‍, അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത അഞ്ച് വയസില്‍ താഴെയുള്ള 14784 കുട്ടികള്‍, സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ 105912 കുട്ടികള്‍, അണ്‍ എയിഡഡ് സ്‌കൂളുകളിലെ 77861 കുട്ടികള്‍, സ്‌കൂളുകളിലെത്തായ അഞ്ചിനും 19 നും ഇടിയില്‍ പ്രായം വരുന്ന 5625 കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് കോന്നി റിപബ്ലിക്ക് വിഎച്ച്എസ് സ്‌കൂളില്‍ നടക്കുമെന്ന് ഡിഎംഒ ഡോ.എ എല്‍  ഷീജ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എ ജില്ലാതല  ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ നാളെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് 15നു ഗുളിക നല്‍കും. ല്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഗുളിക നല്കുന്നത്. അധ്യാപകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കി. ഒന്ന് മുതല്‍ രണ്ട് വയസുള്ള കുട്ടികള്‍ക്ക് ആല്‍ബന്റസോള്‍ ഗുളികയുടെ പകുതി വെള്ളത്തില്‍ കലക്കിയും, രണ്ട് വയസു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് ഗുളിക ആഹാരത്തിനു ശേഷം ചവച്ചരച്ചുമാണ് കഴിക്കേണ്ടത്.  കുട്ടികളില്‍ ഉണ്ടാകുന്ന അനീമിയ, പോഷകാഹാരകുറവ് നീക്കി ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഡിഎംഒ പറഞ്ഞു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍ സന്തോഷ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി. ശശി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it