kannur local

ജില്ലയില്‍ 18.8 കോടിയുടെ പദ്ധതികള്‍ ത്വരിതഗതിയില്‍

കണ്ണൂര്‍: ജില്ലയിലെ 43 തീരദേശറോഡുകളുടെ പുനരുദ്ധാരണത്തിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചെലവഴിക്കുന്നത് 18.8 കോടി രൂപ. കഴിഞ്ഞ ജൂലൈ മുതല്‍ ഭരണാനുമതി ലഭിച്ച റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുന്‍വര്‍ഷം ഭരണാനുമതി ലഭിച്ച റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ഇതിനകം മൂന്നു കോടിയിലേറെ രൂപ വിനിയോഗിച്ചു. അഴീക്കല്‍ ഫിഷിങ് ഹാര്‍ബര്‍ പരിപാലനത്തിന്റെ ഭാഗമായ ഡ്രഡ്ജിങും മാപ്പിള ബേ ഹാര്‍ബറില്‍ ശുചിത്വനിലവാരം ഉയര്‍ത്തു പ്രവൃത്തികളും പൂര്‍ത്തിയാക്കി. ഇവയുള്‍പ്പെടെ 3.28 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. തലായ് ഫിഷിങ് ഹാര്‍ബറിനായി ഈ വര്‍ഷം 5.98 കോടി രൂപ ചെലവഴിച്ചു.
ഡ്രഡ്ജിങ് ഒഴികെയുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി.ശേഷിക്കുന്നത് 30 ശതമാനം ഡ്രഡ്ജിങ് മാത്രം. 78 ലക്ഷം രൂപയുടെ തലശ്ശേരി പോര്‍ട്ട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ സിവില്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. തലശ്ശേരിയിലെ പോര്‍ട്ട് ഗോഡൗണുകളുടെ നവീകരണ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. മീന്‍കുന്ന് ബീച്ചിന്റെ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള സിവില്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി 37.11 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പയ്യാമ്പലം ബീച്ചില്‍ നടപ്പാത നിര്‍മാണത്തിനായി 16.48 ലക്ഷം രൂപ വിനിയോഗിച്ചു. ഇതിനു പുറമെ, 21.23 ലക്ഷം രൂപയുടെ ഉപ്പായിച്ചാല്‍ വാട്ടര്‍ ടാങ്ക് നിര്‍മാണം, 1.5 കോടിയുടെ മുല്ലക്കൊടി-നണിശ്ശേരി പറശ്ശിനിക്കടവ് റോഡ് പ്രവൃത്തി എന്നിവ പൂര്‍ത്തിയായി. 43.56 ലക്ഷം രൂപയുടെ ആന്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it