palakkad local

ജില്ലയില്‍ 17 പത്രികകള്‍ കൂടി സമര്‍പ്പിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്നു സമാപിക്കും. വൈകീട്ട് മൂന്ന് മണി വരെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പത്രിക നല്‍കാം.
ഏപ്രില്‍ 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം. പത്രികാ സമര്‍പ്പണത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ 17 നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി സമര്‍പ്പിക്കപ്പെട്ടു.
ആദ്യ ദിവസം രണ്ട് പത്രികകളും രണ്ടാം ദിവസം 36 പത്രികകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. മൂന്നാം ദിവസം നാല് പത്രികകളും നാലാം ദിവസം 18 പത്രികകളും ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it