Pathanamthitta local

ജില്ലയില്‍ 11,784 ശൗചാലയങ്ങള്‍ നിര്‍മിച്ചു



പത്തനംതിട്ട: ജില്ലയെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമാക്കുന്നതിന് 11784 ശൗചാലയങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കി. ജില്ലയിലുടനീളം നടത്തിയ സര്‍വേയില്‍ 53 പഞ്ചായത്തുകളിലായി 10147 ഉം നാല് നഗരസഭകളിലായി 1637 ഉം കുടുംബങ്ങളില്‍ ശൗചാലയങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. 15400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയത്. ഈ തുക കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്ന ദുര്‍ഘട പ്രദേശങ്ങളിലുള്ള 438 ശൗചാലയങ്ങള്‍ക്കുള്ള അധിക തുക ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും വകയിരുത്തി നല്‍കി.
Next Story

RELATED STORIES

Share it