malappuram local

ജില്ലയില്‍ സ്ത്രീകള്‍ക്കു മാത്രമായി 17 പോളിങ് ബൂത്തുകള്‍

മലപ്പുറം: ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി 17 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. ജില്ലയില്‍ കഴിഞ്ഞ ലോക്‌സഭാ-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ പോളിങ് ബൂത്തുകളും അവിടെ കൂടുതല്‍ സൗകര്യമൊരുക്കാനും തീരുമാനിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ തീരദേശ മേഖലയില്‍ 12 പോളിങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു.
ഇതില്‍ നിന്നു വ്യത്യസ്തമായി ആദ്യമായാണ് ജില്ലയില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് പോളിങ് ബൂത്ത് സജ്ജമാക്കിയിട്ടുള്ളത്. 16 മണ്ഡലങ്ങളില്‍ ഒന്ന് വീതവും കൊണ്ടോട്ടിലെ നെടിയിരുപ്പില്‍ രണ്ട് പോളിങ് ബൂത്തുകളുമാണുള്ളത്.
മണ്ഡലം, ബൂത്ത്-ബൂത്തിന്റെ പേര്, നമ്പര്‍, പോളിങ് സ്റ്റേഷനുകള്‍ എന്നിവ താഴെ കൊടുക്കുന്നു.
കൊണ്ടോട്ടി -നെടിയിരുപ്പ് 125 എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂള്‍ കാലോത്ത് (വെസ്റ്റ്), നെടിയിരുപ്പ് 126 എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂള്‍ കാലോത്ത് (ഈസ്റ്റ്) ഏറനാട് - എടവണ്ണ 34 ഗവ. മാപ്പിള എല്‍പി സ്‌കൂള്‍ എടവണ്ണ, നിലമ്പൂര്‍ - ചുങ്കത്തറ 95 ഗവ. എല്‍പി സ്‌കൂള്‍ ചുങ്കത്തറ (സൗത്ത്), വണ്ടൂര്‍ - കാട്ടുമുണ്ട 15 ഗവ. മാപ്പിള എല്‍പി സ്‌കൂള്‍ കാട്ടുമുണ്ട ഈസ്റ്റ് (നോര്‍ത്ത് ഭാഗം), മഞ്ചേരി - മഞ്ചേരി 93 ഗവ. എല്‍പി സ്‌കൂള്‍ മഞ്ചേരി , പെരിന്തല്‍മണ്ണ - പെരിന്തല്‍മണ്ണ 42 ഗവ. എല്‍പി സ്‌കൂള്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ (വെസ്റ്റ് ഭാഗം), മങ്കട - മങ്കട 36 ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ മങ്കട (നോര്‍ത്ത് ഭാഗം), മലപ്പുറം - കോട്ടപ്പടി 93 , ഗവ. ഗേള്‍സ് ഹയര്‍ സെക്കഡറി കോട്ടപ്പടി , വേങ്ങര - കാരത്തോട് 51 പിഎം. എസ്എഎംയുപി സ്‌കൂള്‍ കാരത്തോട്, വള്ളിക്കുന്ന് - തേഞ്ഞിപ്പലം 67 ഗവ. മോഡല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കാംപസ്, തിരൂരങ്ങാടി - ചെമ്മാട് 52 ജിയുപി സ്‌കൂള്‍, തൃക്കുളം, താനൂര്‍ - കേരള ദേശരപുരം 70 ദേവദാര്‍ ഗവ. ഹയര്‍ സെക്കഡറി സ്‌കൂള്‍, തിരൂര്‍ - കടുങ്ങാത്തുകുണ്ട് 26 ഗവ. എല്‍പി സ്‌കൂള്‍ കല്‍പകഞ്ചേരി, കോട്ടക്കല്‍ - കോട്ടക്കല്‍ 5 ഗവ. രാജാസ് എച്ച്എസ് സ്‌കൂള്‍ കോട്ടക്കല്‍, തവനൂര്‍ - എടപ്പാള്‍ 101 ജിഎംയുപി സ്‌കൂള്‍ എടപ്പാള്‍, പൊന്നാനി - തൃക്കാവ് 12 ജിഎച്ച്എസ് സ്‌കൂള്‍ തൃക്കാവ് .
Next Story

RELATED STORIES

Share it