malappuram local

ജില്ലയില്‍ വിവിധ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തിരൂര്‍: പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ ഇന്നലെ തിരുനാവായ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്, ലീഗ്, ബി ജെ പി, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് 23ഉം ലീഗ് 10ഉം ബിജെപി ഒന്‍പത്, എസ്ഡിപിഐ രണ്ട് വാര്‍ഡുകളിലേക്കും ബിജെപി രണ്ടു ബ്ലോക്ക് ഡിവിഷനുകളിലേക്കുമാണ് പത്രിക നല്‍കിയത്.ലീഗില്‍ സ്ഥാനാര്‍ഥിത്വം ഏറെ വിവാദമായ വാര്‍ഡ് 15ല്‍ കാരത്തൂരിലെ ലീഗ് സ്ഥാനാര്‍ഥി എടശ്ശേരി ഫൈസല്‍ 20 കാറുകളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. ലീഗ് സ്ഥാനാര്‍ഥിത്വം വിവാദമായിരുന്ന വാര്‍ഡ് 13 അജിതപ്പടിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് നേതാവ് കബീറും ലീഗ് നേതാവും 13ാം വാര്‍ഡിലെ മുന്‍ അംഗവുമായിരുന്ന തൂമ്പില്‍ അബൂബക്കര്‍ ഹാജി സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കി.

നഗരസഭയിലേക്ക് എസ് ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. എസഡിപിഐ അഞ്ചു വാര്‍ഡുകളിലേക്കും വെല്‍ഫയര്‍ പാര്‍ട്ടി 20 വാര്‍ഡുകളിലേക്കും എല്‍.ഡി.എഫ് ആറ് വാര്‍ഡുകളിലേക്കുമാണ് പത്രിക നല്‍കിയത്. എസ്ഡിപിഐ സ്ഥാനാര്‍ഥികളായ വാര്‍ഡ് രണ്ട് താഴെപാലം പുളിക്കലകത്ത് നജീബ്, നാല് പൂക്കയില്‍-പുലാശ്ശേരി മുഹമ്മദലി, 10 കാഞ്ഞിരക്കുണ്ട്-തടത്തിപറമ്പില്‍ മുഹമ്മദ് കബീര്‍, 26 കൂത്തുപറമ്പ്- പുത്തുതോട്ടില്‍ ആയിഷാബി, 29 പാട്ടുപറമ്പ് - കൊടക്കാട്ട് യഹിയ എന്നിവരാണു പത്രിക നല്‍കിയത്.

എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

പുത്തനത്താണി: ആതവനാട് ഗ്രാമപ്പഞ്ചായത്തില്‍ ആറ് സീറ്റുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ഒന്നാം വാര്‍ഡില്‍ പുതുശ്ശേരി പറമ്പില്‍ അബ്ദുര്‍റസാഖ്, രണ്ടാം വാര്‍ഡില്‍ നെയ്യത്തൂര്‍ ഉമ്മുഹബീബ, മൂന്നില്‍ കാലൊടി സുബൈര്‍, അഞ്ചില്‍ അയനികുന്നന്‍ റാഫി, ഇരുപത്തി ഒന്നില്‍ തയ്യില്‍ നാസിയ,ഇരുപത്തി രണ്ടില്‍ കരിങ്കപ്പാറ നബീല ജുനൈദ് എന്നിവരാണു പത്രിക സമര്‍പ്പിച്ചത്. അഡ്വ. കെ സി നസീര്‍, എം കെ സകരിയ്യ, പി എ ശംസുദ്ദീന്‍ ,അശ്‌റഫ് ചെലൂര്‍ അനുഗമിച്ചു.മാറാക്കരയില്‍ മൂന്ന് വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചു.12 ല്‍ കുറ്റിപ്പുലാന്‍ കുഞ്ഞറമു ,13 ല്‍ ഹസീന മുസ്ഥഫ, 19 ല്‍ ഫാത്തിമ ബീരാന്‍ കുട്ടി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കരേക്കാട് ഡിവിഷനില്‍ നസീറ ഷാജു എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.കല്‍പ്പകഞ്ചേരിയില്‍ നാലാം വാര്‍ഡില്‍ സാജിദ അബ്ദുറഹീം, അഞ്ചാം വാര്‍ഡി ല്‍ പി പി ഇബ്രാഹീം, ബ്ലോക്ക് പഞ്ചായത്ത് രണ്ടത്താണി ഡിവിഷനില്‍ പി പി ഇബ്രാഹീം കുട്ടി എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.

കണ്ണമംഗലം: ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്ക് മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക ന ല്‍കി. പഞ്ചായത്തിലെ 20ല്‍ 14 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളാണ് ബുധനാഴ്ച പത്രിക നല്‍കിയത്. വാര്‍ഡുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍ - ഒന്ന് ഷമീമ ശരീഫ് നെയ്യന്‍, രണ്ട് നൗഷാദ് ചുള്ളിയന്‍, മൂന്ന് ചുക്കന്‍ അബൂബക്കര്‍, നാല് പി പി മുഷ്താഖ് അഹമ്മദ്, അഞ്ച് പുള്ളാട്ട് നിസാര്‍, ഏഴ് ബി സൈനബ ടീച്ചര്‍, ഒമ്പത് അഷ്‌റഫ് തേനത്ത്, 12 പൂവില്‍ ഷെരീഖാന്‍ മാസ്റ്റര്‍, 13 ചോഴിമടത്തില്‍ ജുബൈരിയ്യ സഅദുദ്ദീന്‍, 14 അബ്ദുസമദ് കോയിസ്സന്‍, 15 അബ്ദുല്‍കാദര്‍ കോയിസ്സന്‍, 16 വി ബഷീര്‍, 17 ആരിഫ മുഹമ്മദലി കുന്നത്തൊടി, 20 സാജിദ അബ്ദുല്ല പുളിക്കല്‍. പഞ്ചായത്തില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളായ കണ്ണമംഗലം, ചേറൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം സാജിദ മുഹമ്മദ്, ജയപ്രകാശ് എറമങ്ങാട്ട് എന്നിവരും പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it