kasaragod local

ജില്ലയില്‍ യുഡിഎഫ് 17, എല്‍ഡിഎഫ് 15; ബിജെപി നാല് പഞ്ചായത്തുകളില്‍ അധികാരമേറ്റു

കാസര്‍കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരുമായി.
ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടെണ്ണം യുഡിഎഫിനും നാല് എല്‍ഡിഎഫിനുമാണ്.
പഞ്ചായത്തുകളില്‍ 17 എണ്ണത്തില്‍ യുഡിഎഫും 15ല്‍ എല്‍ഡിഎഫും നാലില്‍ ബിജെപിയും അധികാരത്തിലേറി. പൈവളിഗെ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ സത്യപ്രതിജ്ഞ അടുത്തമാസം 19നാണ്. ഒരു പഞ്ചായത്തില്‍ ഡിഡിഎഫ് അധികാരത്തിലേറി.
യുഡിഎഫിന് ലഭിച്ച 17 പഞ്ചായത്തുകളില്‍ 13 എണ്ണത്തിന്റെയും പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിനാണ്. നാലു പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
കോണ്‍ഗ്രസ് വിമതര്‍ ജനാധിപത്യവികസനമുന്നണിയുണ്ടാക്കി മല്‍സരിച്ച ഈസ്റ്റ് എളേരിയില്‍ ഫിലോമിന ജോണി ആക്കാട്ടാണ് പ്രസിഡന്റ്. ജില്ലയിലെ 38 പഞ്ചായത്തുകളില്‍ 37ലും അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ചുമതലയേറ്റു.
Next Story

RELATED STORIES

Share it