kannur local

ജില്ലയില്‍ യുഡിഎഫില്‍ വിള്ളല്‍: ബഹിഷ്‌കരണവുമായി മുസ്്‌ലിംലീഗ്

കണ്ണൂര്‍: ഏറെക്കാലമായി ജില്ലയിലെ യുഡിഎഫില്‍ നിലനില്‍ക്കുന്ന തര്‍ക്കം ബഹിഷ്‌കരണത്തിലേക്ക്. വലതുപക്ഷ ഐക്യമുന്നണി സംവിധാനത്തില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കാന്‍ മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗത്തില്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസല്്ിംലീഗ് മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗത്തിലാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്. ഇക്കാര്യം അറിയിച്ച് യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി പി തങ്കച്ചന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളിലും സഹകരണ ബാങ്കുകളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലാണ് ലീഗിന്റെ പ്രതിഷേധം. കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണനഷ്ടത്തിനു കാരണമായത് കോണ്‍ഗ്രസ് വിമതന്റെ നീക്കങ്ങളാണ്. വേണ്ട സമയത്ത് ഇടപെടാത്തതിനാലാണ് പ്രഥമ ഭരണം നഷ്ടമായതെന്നാണു ലീഗ് പറയുന്നത്. മാത്രമല്ല, കാല്‍നൂറ്റാണ്ട് കാലം മുസ്്‌ലിം ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതും കോണ്‍ഗ്രസ് സമീപനത്തിലൂടെയാണ്. മുസ്്‌ലിംലീഗ് വിമത പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സിപിഎമ്മിനും ബിജെപിക്കുമൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാണ് ജയിപ്പിച്ചത്.
ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പഞ്ചായത്തില്‍ നടന്ന അന്തര്‍നാടകങ്ങള്‍ ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായ വനിതാ ലീഗ് നേതാവിന്റെ പിതാവായ ലീഗ് നേതാവിനെയും നിരവധി പേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള നടപടികളും നടത്തുന്നുണ്ട്. ഇതെല്ലാംവിശദീകരിച്ച് ജില്ലാ യുഡിഎഫ് നേതൃത്വത്തിന് ലീഗ് നേരത്തേ കത്ത് നല്‍കിയിരുന്നെങ്കിലും കാര്യമാക്കിയില്ലെന്നാണു പരാതി. നടപടിയെടുക്കാത്തതിനാല്‍ യുഡിഎഫ് സംസ്ഥാന ചെയര്‍മാനെ തന്നെ ഔദ്യോഗികമായി അറിയിക്കാനാണു തീരുമാനിച്ചത്. രണ്ടാം യുവജന യാത്രയുടെ പ്രഖ്യാപനം വന്‍ വിജയമാക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it