malappuram local

ജില്ലയില്‍ മയക്കുഗുളികകള്‍ വിതരണം ചെയ്യുന്നയാള്‍ പിടിയില്‍

കൊണ്ടോട്ടി: ജില്ലയില്‍ വിദ്യാലയങ്ങളും,പ്രൊഫഷണല്‍ കോളജുകളും കേന്ദ്രീകരിച്ച് മയക്കു ഗുളികകള്‍ മൊത്ത വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിലായി.വണ്ടൂര്‍ നടുവത്ത് അഭിലാഷ്(30)ആണ് കൊണ്ടോട്ടിയില്‍ പിടിയിലായത്.
മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുന്‍പ് മഞ്ചേരി ആനക്കയം സ്വദേശി അബ്ദുള്‍ കബീര്‍ എന്നയാളെ കോട്ടക്കലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഒരു മാസത്തോളമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ക്ക് ഗുളികകള്‍ എത്തിച്ചു നല്‍കുന്ന വണ്ടൂര്‍ സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഇന്നലെ മയക്കു ഗുളികകള്‍ വിപണനത്തിനായി കൊണ്ടോട്ടിയിലെക്ക്‌വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മയക്കുഗുളികകളുമായി കൊണ്ടോട്ടി സ്വകാര്യ ആശുപത്രിക്ക് പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൈവശത്തില്‍ നിന്നും മയക്കുമരുന്ന് ഇനത്തില്‍ പെട്ട നെട്രോ സിപാം മയക്ക് മരുന്നു ഗുളികള്‍ കണ്ടെടുത്തു. നൂറില്‍ പരം ഗുളികകളാണ് കണ്ടെടുത്തത്.തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഗുളികകള്‍ വാങ്ങിക്കുന്നതതെന്ന് ഇയാള്‍ പറഞ്ഞു.
പെട്ടന്ന് ആവശ്യം വരുന്ന സമയങ്ങവില്‍ ആശുപത്രിയില്‍ നിന്നും ഒന്നിലധികം ഒപി ശീട്ടു ടിക്കറ്റുകള്‍ എടുത്ത് അതില്‍ സ്വന്തമായി ഗുളികകളുടെ പേരും ഡോക്ടറുടെ വ്യാജ ഒപ്പും ഇട്ടാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഇത്തരം ഗുളികകള്‍ സംഘടിപ്പിക്കുന്നത്.
ഷോപ്പില്‍ നിന്നും ഒരു ഗുളികക്ക് നാലു രൂപ നിരക്കില്‍ വാങ്ങി 100 മുതല്‍ 200 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.കഴിച്ചാല്‍ ഗന്ധം ഉണ്ടാകില്ല എന്നതും നല്ല ലഹരി ലഭിക്കും എന്നതാണ് ഇതിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ശിപ്പിക്കുന്നത്. കഞ്ചാവു പോലെ ഉള്ള ലഹരി വസ്തുക്കള്‍ ഒഴിവാക്കിയാണ് ഇത്തരത്തിലുളള ഗുളികകള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുംവ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ചുവരികയാണ്.
ഗുളികകള്‍ മദ്യത്തിലും മറ്റും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടി ലഹരി ലഭിക്കും.പ്രതിക്ക് ജില്ലക്ക് അകത്തും പുറത്തുമായി പോക്കറ്റടി, മയക്കുമരുന്ന് തുടങ്ങി 15-ല്‍പരം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ,എസ്‌ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ ശശികുണ്ടറക്കാട്,സത്യനാഥന്‍ മനാട്ട് അബ്ദുള്‍ അസീസ് പി സഞ്ജീവ്,ഉണ്ണികൃഷ്ണന്‍ മാരാത്ത്, എഎസ്‌ഐ സന്താഷ്,അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it