kasaragod local

ജില്ലയില്‍ ഭൂജല പര്യവേക്ഷണത്തില്‍ പുരോഗതി



കാസര്‍കോട്്: കഴിഞ്ഞ ഒരു വര്‍ഷത്തിനകം ജില്ലയില്‍ ഭൂജലവകുപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കി. സ്വകാര്യ വ്യക്തികള്‍ക്ക് 510 തുറന്ന കിണറുകള്‍ക്കും 738 കുഴല്‍ കിണറുകള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ 13 തുറന്ന കിണറുകള്‍ക്കും 489 കുഴല്‍ കിണറുകള്‍ക്കും ഭൂജല പര്യവേഷണം നടത്തി സാധ്യത അനുമതി നല്‍കി. വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശത്ത് 187 തുറന്ന കിണറുകള്‍ക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും 667 കുഴല്‍ കിണറുകള്‍ക്ക് കുഴിക്കുന്നതിനും അനുമതി നല്‍കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തുറന്ന് കിണറുകള്‍ കുഴിക്കുന്നതിന് 361 സ്ഥലങ്ങളില്‍ ഭൂജല പര്യവേഷണം നടത്തി ഫീസിബിലിറ്റി അനുവദിച്ചിട്ടുണ്ട്.  ഭൂജല സംരക്ഷണ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും വിവിധ സെമിനാറുകളില്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്തു. ഇത്തരം 10 സെമിനാറുകള്‍ ഈ വര്‍ഷം ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി ഒരു വര്‍ഷകാലത്ത് 33 കുഴല്‍ കിണറുകള്‍ ഭൂജല വകുപ്പ് മുഖേന പൂര്‍ത്തീകരിച്ചു. എംപി ഫണ്ട് പദ്ധതിയിലുള്‍പ്പെടുത്തി ബദിയടുക്കയിലെ തല്‍പ്പനാജെയില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. ഈ ഇനത്തില്‍ 4,40,115 രൂപയും പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ മാടിപ്പാറയില്‍ കുഴല്‍ കിണര്‍ കുഴിച്ച കൈപമ്പ് സ്ഥാപിച്ച വകയില്‍ 1,12,600 രൂപയും ചെലവഴിച്ചു.  ഊര്‍ജ്ജിത ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പട്ടികജാതി കോളനിയിലും രണ്ട് പട്ടികവര്‍ഗകോളനികളിലും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഈ ഇനത്തില്‍ 9,20,787 രൂപ ചെലവഴിച്ചു. ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ കുഴല്‍ കിണര്‍ കുഴിച്ച് പമ്പ് സെറ്റ് ഇറക്കി പ്രവര്‍ത്തനക്ഷമമാക്കി. ഈ ഇനത്തില്‍ 1,45,264 രൂപ ചെലവഴിച്ചു. ഭൂജല വകുപ്പിന് ലഭിച്ച വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍പെടുത്തി 2016ല്‍ 148 ഉം 2017ല്‍ 248 ഉം കൈപമ്പ്  അറ്റകുറ്റപണികള്‍ നടത്തി. ഈ ഇനത്തില്‍ 25,04,888 രൂപയും 2016ല്‍ ആറ് സ്ഥലത്ത് കൈപമ്പ് സ്ഥാപിച്ച ഇനത്തില്‍ 72,060 രൂപയും മൂന്ന് കുടിവെള്ള പദ്ധതികള്‍ പുനരുദ്ധരിച്ച വകയില്‍ 4,32,006 രൂപയും ചെലവഴിച്ചു. ജില്ലയിലെ ആറ് സ്‌കൂളുകളില്‍ കിണര്‍ റീചാര്‍ജിങ് സംവിധാനം നടപ്പിലാക്കി. ഈ ഇനത്തില്‍ 7,33,005 രൂപ ചെലവഴിച്ചതായി ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it