palakkad local

ജില്ലയില്‍ പ്രവാസി വോട്ടര്‍മാര്‍ 717

പാലക്കാട്: ഏറെ നാളത്തെ മുറവിളിയ്ക്കു ശേഷം സംസ്ഥാനത്ത് ആദ്യമായി ലഭിച്ച പ്രവാസി വോട്ടവകാശം ഉപയോഗിക്കുവാന്‍ ജില്ലയില്‍ നിന്നും 717 പേര്‍ അര്‍ഹരായതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. 228 പ്രവാസി വോട്ടര്‍മാരുള്ള തൃത്താല നിയോജക മണ്ഡലമാണ് ജില്ലയില്‍ ഏറ്റവും അധികം പ്രവാസി വോട്ടര്‍മാരുള്ളത്.
ഏറ്റവും കുറവ് കോങ്ങാട് നിയോജക മണ്ഡലത്തിലാണ് - 12 പേര്‍. ഏപ്രില്‍ 29 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയിലാണ് 717 പ്രവാസികള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിക്കുന്നത്.
പ്രവാസി വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ മാസം 19 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ സമയം നല്‍കിയിരുന്നത്. 2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി മലയാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രദേശത്തെ നിയോജകമണ്ഡലത്തിലാണ് വോട്ട് ചെയ്യാനുള്ള അവസരം. പ്രവാസി വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡുണ്ടെങ്കിലും ഇവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായിവേണം വോട്ട് ചെയ്യാന്‍ എത്തേണ്ടത്.
Next Story

RELATED STORIES

Share it