Pathanamthitta local

ജില്ലയില്‍ പ്രതീക്ഷിച്ചതിലും 37 ശതമാനം മഴ അധികം ലഭിച്ചു

പത്തനംതിട്ട: വേനല്‍ മഴ ശക്്തമായതോടെ സംസ്ഥാനത്ത് ഏറ്റവും അധികം മഴലഭിച്ചത് പത്തനംതിട്ടയില്‍.
മാര്‍ച്ച് ഒന്നു മുതല്‍ മെയ് 16 വരെയുള്ള കാലയളവില്‍ 545.9 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ പ്രതീക്ഷിച്ചതിലും 37 ശതമാനം മഴ അധികമായി ലഭിച്ചു. 393.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 545.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും ഏറ്റവും അധികം മഴ ലഭിച്ചത് കാസര്‍കോഡാണ്. 88 ശതമാനം അധിക മഴ. ഇവിടെ 112.5 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 212.1 മില്ലമീറ്റര്‍.
ജില്ലയില്‍ ഇന്നലെ കോന്നിയില്‍ 42 മില്ലീമീറ്ററും ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളായ പമ്പയില്‍ 21 മില്ലിമീറ്ററും കക്കിയില്‍ 29 മില്ലീമീറ്ററും മഴ ലഭിച്ചു, ഇതോടെ പദ്ധതിയുടെ സംഭരണികളില്‍ 31 ശതമാനം ജലമുണ്ട്. എന്നാല്‍ മഴക്കൊപ്പം എത്തുന്ന ഇടിയും മിന്നലും ജില്ലയിലെ പലഭാഗങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുന്നു.
കഴിഞ്ഞ ദിവസം സീതത്തോട് കുന്നം വാഴയില്‍ വിക്രമന്‍ നായരുടെ വീടിന് മിന്നലേറ്റിരുന്നു. വൈദ്യുതോപകരങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയും വീടിന്റെ അടിത്തറയ്കും ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഓടകള്‍ അടഞ്ഞ്് മലിന ജലം റോഡിലേക്കും താഴ്ചയിലുള്ള വീടുകളിലേക്കും കയറുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it