kannur local

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

പാലക്കാട്: ഊര്‍ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചാരണത്തിന്റെയും പാനീയ ചികില്‍സ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത വിഷയം അവതരിപ്പിച്ചു.
ജൂണ്‍ 9ത് വരെ ഊര്‍ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചാരണവും പാനീയ ചികിത്സ വാരാചരണവും ആചരിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോചന, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി കൃഷ്ണന്‍, കോങ്ങോട് ഫുഡ് സേഫ്റ്റി ഓഫിസര്‍ അശിത ബഷീര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. രചനാ ചിദംബരം, ജില്ലാ എജൂക്കേഷന്‍ മീഡിയാ ഓഫിസര്‍ പി എ സന്തോഷ്് കുമാര്‍, ഐഎംഎ ഇന്‍ടെക്ക് ജില്ലാ ചെയര്‍മാന്‍ ഡോ. വേലായുധന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ എ നാസര്‍, പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് സംസാരിച്ചു.
തുടര്‍ന്ന് വയറിളക്ക രോഗങ്ങള്‍ നിയന്ത്രണവും പ്രതിരോധവും വിഷയത്തില്‍ ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ടി കെ ജയന്തി, യൂനിസെഫ് പ്രതിനിധി ഡോ. സന്തോഷ് ക്ലാസ്സെടുത്തു. യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായ സംഘടനകളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കാളികളായി .





Next Story

RELATED STORIES

Share it