Kollam Local

ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ന്നു; 76.24%

കൊല്ലം:  തിങ്കളാഴ്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 76.24 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം ആകെ 2024271 വോട്ടര്‍മാരില്‍ 1543351 പേര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഗ്രാമതലങ്ങളില്‍ ഓച്ചിറ മേഖലയിലാണ് ഏറ്റവും കൂടുകല്‍ പോളിങ് നടന്നത്. 81.01 ശതമാനം. ഇത്തിക്കര മേഖലയിലാണ് ഏറ്റവും കുറവ്. 74.22 ശതമാനം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ 81.77 ശതമാനം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. ആകെയുള്ള 37963 വോട്ടര്‍മാരില്‍ 31043 പേര്‍ പോളിങ് ബൂത്തിലെത്തി. ഇവിടെ ആലുംകടവ് വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 86.53 ശതമാനം. പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ 38805 വോട്ടര്‍മാരുള്ളതില്‍ 29835 പേര്‍ വോട്ട് ചെയ്തു. 76.88 ആണ് പോളിങ് ശതമാനം. പരവൂരില്‍ 27833 പേരില്‍ 21219 പേര്‍ വോട്ട് ചെയ്തു. 76.24 ആണ് പോളിങ് ശതമാനം. പുതിയതായി രൂപീകരിച്ച കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 72.38 ശതമാനമാണ് പോളിങ്. ഇവിടെ 24142 പേരില്‍ 17473 പേര്‍ വോട്ട് രേഖപ്പെടുത്തി. കൊല്ലം കോര്‍പറേഷനിലല്‍ 285186 വോട്ടര്‍മാരില്‍ 197044 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 69.04 ശതമാനമാണ് പോളിങ്.  ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുലശേഖരപുരത്തും(81.76) ഏറ്റവും കുറവ് കുളത്തൂപ്പുഴ(73.73)യും ആണ്. അതേസമയം ജില്ലയിലെ പോളിങ് ശതമന വര്‍ധനവ് തങ്ങള്‍ക്ക് അനുകൂലമെന്ന് വാദവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കന്നി അങ്കം നടക്കുന്ന കൊട്ടാരക്കര നഗരസഭയില്‍ ഇടതുമുന്നണി 22 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് ഇടതുമുന്നണി നേതാക്കള്‍ അവകാശപെടുന്നത്. ഈ സീറ്റ് നിലയില്‍ വോട്ട് എണ്ണിയാലും വലിയമാറ്റമില്ലന്നാണ് തങ്ങളുടെ നിരീക്ഷണമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത്രയുമില്ലങ്കിലും 16 സീറ്റ് നേടി അധികാരം പിടിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. പിള്ളയുടെ മുന്നണി വിട്ടുപോകല്‍ യുഡിഎഫിനെ ബാധിക്കില്ലന്നും നേതാക്കള്‍ പറയുന്നു.  മൂന്ന് സീറ്റുകളില്‍ താമര വിരിയുമെന്നും  വലിയ ഭൂരിപക്ഷമില്ലാത്ത ആദ്യ സഭയില്‍ ബിജെപി നിര്‍ണ്ണായകമായിരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഒരു സീറ്റില്‍ വിജയിക്കാനാകുമെന്നാണ് എസ്ഡിപിഐ നേതാക്കളുടെ അവകാശവാദം.
Next Story

RELATED STORIES

Share it