wayanad local

ജില്ലയില്‍ നിപാ വൈറസ് ബാധയില്ല

കല്‍പ്പറ്റ: ജില്ലയില്‍ നിപാ വൈറസ് രോഗം റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നൂന മര്‍ജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ജില്ലയിലേക്കുളള യാത്ര കഴിവതും ഒഴിവാക്കണം.
പനി, കഠിനമായ തലവേദന മയക്കം, ഛര്‍ദി, അപസ്മാരം, തലകറക്കം മുതലായവ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടണം. സമാന ലക്ഷണങ്ങളോടെ എത്തുന്ന രോഗികളെ പ്രതേ്യകം ഐസൊലേഷന്‍ വാര്‍ഡുകളില്‍ പരിചരിക്കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it