thrissur local

ജില്ലയില്‍ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

തൃശൂര്‍: ജില്ലയില്‍ വിപുലമായ രീതിയില്‍ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും വിവിധ മദ്‌റസകളുടെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്രകളും നടന്നു. ഒരുമനയൂര്‍ മൂന്നാംകല്ല് മുര്‍ശിദുല്‍ അനാം മദ്‌റസയിലെ വിദ്യാര്‍ഥികളുടെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മദ്‌റസാ പ്രസിഡന്റ് താഹിര്‍ പതാക ഉയര്‍ത്തി. തെക്കേ തലക്കല്‍ മഹല്ല് ഖത്തീബ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഘോഷയാത്രക്ക് മദ്‌റസ സെക്രട്ടറി എ ടി മുജീബ്, ഹംസക്കുട്ടി, സുബൈര്‍, ഫൈസല്‍ പന, അന്‍വര്‍, ഹക്കീം, ഷിഹാദ്, അക്ബ ര്‍ കേന്ററിങ്ങല്‍, സൈനുല്‍ ആബിദീന്‍ നേതൃത്വം നല്‍കി. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിജിദ് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മേത്തല കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച നബിദിന റാലി മസ്ജിജിദ് അങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സഈദ് പതാകയുയര്‍ത്തി. സെക്രട്ടറി എസ് എ അബ്ദുള്‍ഖയ്യും ഖജാഞ്ചി എ കെ കെ നയന, അഡ്മിനിസ്‌ട്രേറ്റര്‍ ഇ ബി ഫൈസല്‍ പങ്കെടുത്തു. എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി മുഈനുദ്ദീന്‍ ജുമാ മസ്ജിദില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കടങ്ങോട് കിഴക്കുമുറിയില്‍ നിന്നാരംഭിച്ച നബിദിന റാലി സ്വാമിപ്പടി വഴി സഞ്ചരിച്ച് മസ്ജിദില്‍ എത്തിച്ചേര്‍ന്നു. മഹല്ല് പ്രസിഡണ്ട് കെ കെ അബ്ദുള്‍ റഹിമാന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി അബ്ദുള്‍ മജീദ്, ഉസ്താദുമാര്‍ നബിദിന റാലിക്ക് നേതൃത്വം നല്‍കി. തലക്കോട്ടുകര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് വി കെ മുഹമ്മദാലി പതാക ഉയര്‍ത്തി. ഉസ്താദ് അബ്ദുള്‍ സമദ് സഖാഫി, സെക്രട്ടറി ടി എം അബൂബക്കര്‍ നേതൃത്വം നല്‍കി. വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു. തലക്കോട്ടുകര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് വി കെ മുഹമ്മദാലി പതാക ഉയര്‍ത്തി. ഉസ്താദ് അബ്ദുള്‍ സമദ് സഖാഫി, സെക്രട്ടറി ടി എം അബൂബക്കര്‍ നേതൃത്വം ന ല്‍കി. വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു. എരുമപ്പെട്ടി മൊഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ നബിദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നബിദിന റാലി സംഘടിപ്പിച്ചു. എരുമപ്പെട്ടിയില്‍ നിന്നാരംഭിച്ച റാലി നെല്ലുവായിലെ ജുമാ മസ്ജിദില്‍ സമാപിച്ചു.മാള: തിരുനബി(സ) സ്‌നേഹത്തിന്റെ ദീപ്ത സ്മരണകളുമായി മേഖലയില്‍ മീലാദു ന്നബി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിലുകളുടെയും മദ്‌റസകളുടെയും ആഭിമുഖ്യത്തില്‍ മൗലീദ് സദസ്, പതാക ഉയര്‍ത്തല്‍, ഘോഷയാത്ര, മീലാദ് സമ്മേളനം, കലാമല്‍സരങ്ങള്‍, അന്നദാനം തുടങ്ങിയവ നടന്നു. മാള മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷത്തിന് മഹല്ല് പ്രസിഡന്റ് എ എ അഷറഫ് പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ജമാലുദ്ധീന്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ സുഹ്‌രി, എ എ അബ്ദുള്‍ നാസര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. കൊച്ചുകടവ് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് ജഹാംഗീര്‍ കറുകയില്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് പി മുഹമ്മദ് അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി പി എം ലത്തീഫ്, അബ്ദുള്ളക്കുട്ടി മദനി, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. മൗലീദ് പാരായണം, അന്നദാന വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കോണത്ത്കുന്ന് മഹല്ല് കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ നടന്ന മൗലീദ് സദസിന് ഖത്തീബ് സി പി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. ഘോഷയാത്ര, അന്നദാനം തുടങ്ങിയവ നടന്നു. മാരേക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. നെടുങ്ങാണം മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷത്തില്‍ മഹല്ല് പ്രസിഡന്റ് വി എ ഇസ് മാഈല്‍ പതാക ഉയര്‍ത്തി. ഘോഷയാത്ര, അന്നദാനം. മീലാദ് സമ്മേളനം ഖത്തീബ് ശരീഫ് ഫൈസി ഉദ്ഘാടനം  ചെയ്തു. സദര്‍ മുസമ്മില്‍ റഹ്മാനി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ലില്‍ മൗലീദ് സദസ് നടന്നു. ഇന്ന് രാവിലെ എട്ടിന് മഹല്ല് ചെയര്‍മാന്‍ എം ബി സെയ്തു പതാക  ഉയര്‍ത്തും. 830ന് ഘോഷയാത്ര. 11ന് അന്നദാനം, വൈകിട്ട് 8 30 ന് പൊതുസമ്മേളനം ഖത്തീബ് അബ്ദുല്‍ അസീസ് ലത്തീഫി ഉദ്ഘാടനം ചെയ്യും. മാണിയംകാവ് നിബ്‌റാസുല്‍ ഇസ്ലാം മസ്ജിദില്‍ മൗലീദ് സദസ് നടന്നു. എം എം മക്കാര്‍ പതാക ഉയര്‍ത്തി. ഘോഷയാത്ര, അന്നദാനം തുടങ്ങിയവ നടന്നു. കാരൂര്‍ മഹല്ലില്‍ രാവിലെ മൗലീദ്  പാരായണത്തിന് ഖത്തീബ് സിദ്ധീഖ് മൗലവി നേതൃത്വം നല്‍കി. ഘോഷയാത്ര, അന്നദാനം തുടങ്ങിയവ നടന്നു. പരിയാരം ജുമുഅ മസ്ജിദില്‍ ഇമാം നജീബ് അന്‍സാരി മൗലീദ് സദസിന് നേതൃത്വം നല്‍കി. ചാലക്കുടി ആറ് ജമാഅത്തുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മീലാദ് സന്ദേശറാലി ഇന്ന് നടക്കും. ഹുസൈന്‍ ബാഖവി, മുഹമ്മദ് കോയ ബാഖവി സന്ദേശം നല്‍കി.
Next Story

RELATED STORIES

Share it