palakkad local

ജില്ലയില്‍ ത്രിദിന മൊബൈല്‍ അദാലത്ത്; പര്യടനം അഞ്ച് മുതല്‍

പാലക്കാട്: കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള മൊബൈല്‍ അദാലത്ത് വാന്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ പാലക്കാട് താലൂക്കില്‍ പര്യടനം നടത്തും. അഞ്ചിന് പാലക്കാട് കോടതി പരിസരത്തു നിന്നാരംഭിക്കുന്ന വാന്‍ കണ്ണാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പരാതി സ്വീകരിക്കുക. ആറിന് എലപ്പുള്ളി പഞ്ചായത്തിലും ഏഴിന് അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലും മൊബൈല്‍ അദാലത്ത് അദാലത്ത് പര്യടനം തുടരും.ഒരു ജഡ്ജിയുടെയും അഭിഭാഷകന്റെയും സേവനം മൊബൈല്‍ അദാലത്തില്‍ ഉണ്ടായിരിക്കും.കോടതികളില്‍ നിലവിലെ സിവില്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, തമ്മില്‍ തീരാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവയും കോടതിയിലെത്തുന്നതിന് മുമ്പുളള തര്‍ക്കങ്ങളും പരാതികളും നേരിട്ട് സ്വീകരിക്കുകയും തീര്‍പ്പുണ്ടാക്കുകയും ചെയ്യാന്‍ മൊബൈല്‍ അദാലത്തില്‍ സംവിധാനമുണ്ട്.നിലവില്‍ കോടതികളിലുളള കേസുകള്‍ മൊബൈല്‍ അദാലത്തില്‍ പരിഗണിക്കപ്പെടണമെന്നുളളവര്‍ പാലക്കാട് ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്  ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ഓഫിസില്‍ ബന്ധപ്പെടണം. ഫോണ്‍- 9447 366258.
Next Story

RELATED STORIES

Share it