ജില്ലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു
BY fousiya sidheek30 Jun 2017 3:14 AM GMT
fousiya sidheek30 Jun 2017 3:14 AM GMT
ചേളാരി: തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടരുന്നു. ചേലേമ്പ്രയില്‍ ഡെങ്കിപ്പനിക്ക്പുറമെ മഞ്ഞപ്പിത്തം, ചിക്കന്പോക്സ്എന്നിവയും ധാരാളമായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് ചേലേമ്പ്രയിലാണ്. ജലജന്യരോഗങ്ങള്‍ പിടിപെട്ട് നൂറുകണക്കിന് പേരാണ് ദിനേന ചികില്‍സതേടുന്നത്. തേഞ്ഞിപ്പലത്ത് മൂന്ന്പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിക്കുകയും ആറ്പേര്‍ക്ക് ലക്ഷണം കണ്ടെത്തുകയും ചെയ്തു. ഇതനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും നോട്ടീസ് വിതരണവും നടത്തി. ചേലേമ്പ്രയില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്നും പൊതുശുചീകരണത്തില്‍ ജനപങ്കാളിത്തം ഉറപ്പ്വരുത്തുന്നതിന്നുമായി ഗ്രാമപ്പഞ്ചായത്തും പിഎച്ച്സിയും ചേര്‍ന്ന് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശജാഥനടത്തി. പൊയില്തൊടിയില് പഞ്ചായത്ത്പ്രസിഡന്റ് സി രാജേഷ് ജാഥ ഉദ്ഘാടനം ചെയ്തു. വിവിധപ്രദേശങ്ങളില്‍ ബോധവല്ക്കരണത്തിന്ശേഷം ഇടിമുഴിക്കലില്‍ സമാപിച്ചു. പൊതുശുചീകരണം നടത്താനും, ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സ്ക്വാഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. പെരുവള്ളൂരില് അഞ്ച്പേര്‍ക്ക് ഡെങ്കിപ്പനി റിപോര്ട്ട്ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT