malappuram local

ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ നിര്‍ത്തിവയ്്ക്കും

മലപ്പുറം: ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടര്‍ പുറപ്പെടുവിച്ച ഖനന നിരോധനം മറ്റെല്ലാ ജില്ലകളിലും പിന്‍വലിച്ചിട്ടും മലപ്പുറത്ത് പിന്‍വലിക്കാത്തില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ ജില്ലയിലെ എല്ലാ ക്രഷറുകളുടെ പ്രവര്‍ത്തനവും വില്‍പനയും നിര്‍ത്തിവയ്്്ക്കാന്‍ ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം തിരുമാനിച്ചു. ഒരു കരിങ്കല്‍ ക്വാറിയുടെ പരിസരത്തും ഒരു ദുരന്തമോ, ഉരുള്‍പൊട്ടലോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ മറ്റു ജില്ലകളില്‍ പിന്‍വലിച്ച അതേ രീതിയില്‍ മലപ്പുറം ജില്ലയിലും ഖനന നിരോധനം പിന്‍വലിക്കുന്നതുവരെ ക്രഷര്‍ പ്രവര്‍ത്തനവും വില്‍പനയും നിര്‍ത്തിവയ്്ക്കാനാണ് അസോസിയേഷന്‍ തീരുമാനം. ഉരുള്‍പൊട്ടല്‍പോലുള്ള അപകടങ്ങള്‍ ക്വാറികള്‍ മൂലമാണെന്ന് ഒരു ശാസ്ത്രീയ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it