kozhikode local

ജില്ലയില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിനു മുന്നേറ്റം

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് മുന്നേറ്റം. പല കോളജുകളിലും എസ്എഫ്‌ഐയുടെ കുത്തക തകര്‍ത്താണ് സഖ്യം വന്‍ മുന്നേറ്റം നടത്തിയത്. അതേസമയം, ജില്ലയിലെ മുഴുവന്‍ ഗവ.കോളജുകളിലും എസ്എഫ്‌ഐക്കാണ് ആധിപത്യം. മലബാര്‍ ആര്‍ട്‌സ് കോളജ് മുടാടി, എവിഎച്ച് ആര്‍ട്‌സ് മേപ്പയ്യൂര്‍, ഗോള്‍ഡന്‍ ഹില്‍സ് വട്ടോളി ,എംഎഎംഒ മുക്കം, എംഇഎസ് ചാത്തമംഗലം, ചെറുവറ്റ മോകാസ്, എഡബ്ല്യൂഎച്ച് കല്ലായ്, ജെഡിടി ആര്‍ട്‌സ്, സില്‍വര്‍ഹില്‍സ് കോളജ് പേരാമ്പ്ര എന്നിവിടങ്ങളില്‍ യുഡിഎസ്എഫ് സഖ്യവും ഫാറൂഖ് കോളജ്, ഫാറൂഖ് റൗസത്ത്, ഇലാഹിയ്യ കൊയിലാണ്ടി, ദാറുന്നു ജൂം പേരാമ്പ്ര, ഐഡിയല്‍ പേരാമ്പ്ര, ബൈത്തുല്‍ ഇസ്സ, എസ്എംഐ ചോംബാല, എംഎച്ച്ഇഎസ് ചെരണ്ടത്തൂര്‍, എംഇഎസ് വില്ല്യപ്പള്ളി, കെഎംഒ കൊടുവള്ളി, കെഎംഒ ബിഎഡ്, ബൈത്തുല്‍ ഇസ നരിക്കുനി, സുന്നിയ്യ ചേന്ദമംഗലൂര്‍, പുളിയാവ് നാഷനല്‍ കോളജ് നാദാപുരം, എംഎച്ച് അടുക്കത്ത്, എംഇടി നദാപുരം, എസ്‌ഐ ആര്‍ട്‌സ് എസ്‌ഐ വിമണ്‍സ്, അല്‍ഫുര്‍ഖാന്‍, ഹൈടെക് നദാപുരം, സിഎസ്‌ഐ കോളജ്, സലഫി അറബിക് കോളജ് മേപ്പയ്യൂര്‍ എന്നിവിടങ്ങളില്‍ എംഎസ്എഫ് ഒറ്റയ്ക്കും യൂനിയന്‍ നിലനിര്‍ത്തി. ദേവഗിരി കോളജ് എസ്എഫ്‌ഐയില്‍ നിന്നും കെഎസ്‌യു തിരിച്ചു പിടിച്ചു. ഹോളിക്രോസ് കോളജിലും കെഎസ്‌യു ഒറ്റയ്ക്ക് മല്‍സരിച്ച് യൂനിയന്‍ നേടി. കാലങ്ങളായി എസ്എഫ്‌ഐ കുത്തകയാക്കി ഭരിക്കുന്ന ചേളന്നൂര്‍ ശ്രീനാരായണ ബിഎഡ് കോളജില്‍ ഒരു സീറ്റ് കെഎസ്‌യു നേടി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ മൂന്നു സീറ്റുകളും കൊടുവള്ളി ഗവ.കോളജില്‍ ജനറല്‍ ക്യാപ്റ്റനടക്കം നാല് സീറ്റുകളും ബാലുശ്ശേരി ഗവ. കോളജില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അടക്കം രണ്ട്‌സീറ്റുകളും എംഎസ്എഫ് നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളജ്, ഗവ. കോളജ് മടപ്പള്ളി, ഗവ. കോളജ് കോടഞ്ചേരി, സികെജി ഗവ. കോളജ് പേരാമ്പ്ര, മുചുകുന്ന് എസ്എആര്‍ബിടിഎം ഗവ. കോളജ്, ചേളന്നൂര്‍ എസ്എന്‍ കോളജ്, മൊകേരി ഗവ. കോളജ്, കുന്നമംഗലം ഗവ. കോളജ് നാദാപുരം ഐഎച്ച്ആര്‍ഡി കോളജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളജ്, ഗവ. കോളജ് ബാലുശേരി, സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. കോളജ് കൊടുവള്ളി, കൊയിലാണ്ടി ഗുരുദേവ കോളജ്, മാത്തറ പീകെ കോളജ്, കുറ്റിയാടി സഹകരണ കോളജ്, മുക്കം ഐഎച്ച്ആര്‍ഡി കോളജ്, താമരശേരി ഐച്ച്ആര്‍ഡി കോളജ്, കോഴിക്കോട് കിളിയനാട് ഐഎച്ച്ആര്‍ഡി കോളജ്, ചേളന്നൂര്‍ എസ്എന്‍ ബിഎഡ് കോളജ്, ബാലുശേരി ഗോകുലം കോളജ്, സാവിത്രീദേവി സാബു മൊമ്മോറിയല്‍ കോളജ്എന്നിവടങ്ങളില്‍ യൂനിയന്‍ എസ്എഫ്‌ഐക്കാണ്. എസ്എഫ്‌ഐക്ക് 61 യുയുസിമാരെയും എംഎസ്എഫിന് 49 യുയുസിമാരെയും കെഎസ് യുവിന് 13 യുയുസിമാരെയും ജില്ലയില്‍ നിന്നു വിജയിപ്പിക്കാനായി. -ഗവണ്മെന്റ് കോളജുകളില്‍ എസ്എഫ്‌ഐ-

Next Story

RELATED STORIES

Share it