ജില്ലയില്‍ കുരുമുളകുകൃഷി വികസനത്തിന് 9.7 കോടിയുടെ പദ്ധതി

കല്‍പറ്റ: ജില്ലയില്‍ കുരുമുളകുകൃഷി വികസനത്തിന് 9.7 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കുരുമുളകുകൃഷി പാടേ നശിച്ച സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 4,762 ഹെക്ടറില്‍ കുമ്മായരാസവളങ്ങളുടെ വിതരണത്തിന് 1.20കോടിയും, 3,500 ഹെക്ടറില്‍ ദ്രുതവാട്ട രോഗസംയോജിത പരിപാലനത്തിന് 3.50 കോടിയും വീതം അനുവദിച്ചിട്ടുണ്ട്.
2,00,000 താങ്ങുകാലിനുള്ള ധനസഹായമായി 20 ലക്ഷവും നല്‍കും. ജൈവകുരുമുളകുകൃഷി പ്രോല്‍സാഹനത്തിന് 1,679 ഹെക്ടറില്‍ രണ്ടാംവര്‍ഷം 1.67 കോടിയും മൂന്നാം വര്‍ഷം 1,000 ഹെക്ടറില്‍ 50 ലക്ഷവുമാണ് നീക്കിവെച്ചത്. 1,000 ഹെക്ടറില്‍ സുഗന്ധവിള കൃഷി വികസനത്തിന്റെ ഭാഗമായി കുരുമുളക് പുതുകൃഷിയ്ക്ക് 200 ലക്ഷം അനുവദിച്ചു. 201314 വര്‍ഷം 820 ലക്ഷം രൂപയും 201415 വര്‍ഷം 1,173 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. ഈ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ അതതു കൃഷിഭവനുകളുമായി ബന്ധപ്പെടണം.
ജില്ലയില്‍ കുരുമുളകു തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിന്റെയും മഞ്ഞളിപ്പിന്റെയും ലക്ഷണങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ കുരുമുളക് വ്യാപകമായി നശിച്ചിട്ടുണ്ട്.
മറ്റിടങ്ങളിലും കുരുമുളക് നശിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
വില ഉള്ളപ്പോള്‍പോലും ഉല്‍പാദനമില്ലാതെ കര്‍ഷകര്‍ നട്ടംതിരിയുന്ന അവസ്ഥയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷിവകുപ്പ് വിവിധ പദ്ധതികളുമായി രംഗത്തെത്തിയത്.വയനാട് പാക്കേജില്‍ സുഗന്ധവിള വികസന പദ്ധതി പ്രകാരം വിവിധ കുരുമുളകു പ്രോല്‍സാഹന പദ്ധതികളാണ് നടപ്പാക്കുന്നത്.
ഈ പദ്ധതികളിലൂടെ കുരുമുളകിന്റെ രോഗനിയന്ത്രണത്തിനും ഉല്‍പാദനവര്‍ധനവിനും ഉതകുന്ന വിവിധ സൂക്ഷ്മാണുവളങ്ങള്‍, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായ വസ്തുക്കള്‍, െ്രെടക്കോഡെര്‍മ, സ്യൂഡോമോണസ് തുടങ്ങിയവയും നല്‍കുന്നുണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it