palakkad local

ജില്ലയില്‍ കുടിശ്ശികയില്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി



പാലക്കാട്:സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണ പദ്ധതി വഴി ആദ്യഘട്ടത്തില്‍ ജില്ലയിലെ 276031 പേര്‍ക്ക്് 188.16 കോടിയും രണ്ടാം ഘട്ടത്തില്‍ 213801 പേര്‍ക്കായി 67.32 കോടിയും മൂന്നാംഘട്ടത്ത്ില്‍ 225059 പേര്‍ക്കായി 70.46 കോടിയും കുടിശ്ശിക കൂടാതെ നേരിട്ട് വീട്ടിലെത്തിച്ചതായി സഹകരണം സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ,വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, അവിവാഹിത,- വിധവാ പെന്‍ഷന്‍ ഇനങ്ങള്‍ ഉള്‍പ്പെട്ട സാമൂഹിക സുരക്ഷാ പെന്‍ഷനുകളാണ് 104-ഓളം വരുന്ന സഹകരണസംഘങ്ങള്‍ വഴി വിതരണം നടത്തിയത്.വാര്‍ഷിക പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ പദ്ധതികള്‍ക്കായി 1.35 കോടി 61 സംഘങ്ങള്‍ വഴി വിതരണം ചെയ്തു.   വിലകയറ്റം തടയുന്നതിനും പൊതുവിതരണം സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമായി  ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി 62 സഹകരണ അരിക്കടകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്്.  അതുവഴി ജില്ലയില്‍ മൊത്തം 737 ടണ്‍ അരി വിതരണം ചെയ്തിട്ടുണ്ട്. അരിക്കടകള്‍ വഴി ഒരു റേഷന്‍ കാര്‍ഡിന് 10 കിലോ അരി വീതമാണ് വിതരണം ചെയ്യുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും 26.30 രൂപയ്ക്ക് അരി വാങ്ങി ഗുണഭോക്താക്കള്‍ക്ക് 25രൂപക്ക് തിരഞ്ഞെടുത്ത സഹകരണ സംഘങ്ങള്‍ മുഖേന വിതരണം നടത്തുന്നുണ്ട്.. കൂടാതെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 91 സംഘങ്ങളിലൂടെ  133 ഓണം -ബക്രീദ് ചന്തകള്‍ സജ്ജമാക്കുക വഴി 3.29 കോടിയുടെ സാധനങ്ങള്‍ വിറ്റഴിച്ചു. അതുവഴി 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കിലും മിതമായ നിരക്കില്‍ ഉള്‍പ്പെടെ മൊത്തം 40 ഇനങ്ങള്‍ വിതരണം ചെയ്തു. സഹകരണ സ്ഥാപനങ്ങളില്‍ വര്‍ധിച്ചു വരുന്ന കുടിശ്ശിക കുറയ്ക്കാന്‍  സര്‍ക്കാര്‍ ആവി—ഷ്‌കരിച്ച നവകേരളീയം പദ്ധതി വഴി കാര്‍ഷിക വായ്പാ ഇനത്തില്‍ 66.34 ലക്ഷവും കാര്‍ഷികേതര വായ്പാ ഇന—ത്തില്‍ 762.16 ലക്ഷം രൂപയും പലിശ, പിഴപലിശ, മറ്റ് ചെലവുകള്‍ ഇനത്തില്‍ വിട്ടു നല്‍കി കുടിശ്ശികകക്കാര്‍ക്ക് വായ്പ തീര്‍ക്കാന്‍ അവസരം നല്‍കി.   കര്‍ഷക ആത്മഹത്യ തടയുന്നതിനും കാര്‍ഷിക വൃത്തി പ്രോത്‌സാഹിപ്പിക്കുന്നതിനുമായി ജില്ലയില്‍ 234 കര്‍ഷകര്‍ക്ക്് 63.05 ലക്ഷം രൂപ വിതരണം  ചെയ്തിട്ടുണ്ട്. ഇനിയുള്ള 84 പേരുടെ പരിശോധന പൂര്‍ത്തിയാക്കി വരുന്നു.
Next Story

RELATED STORIES

Share it