kozhikode local

ജില്ലയില്‍ കനത്ത മഴ; കടലോരം ഭീതിയില്‍

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി കോഴിക്കോട്ട് കനത്ത മഴ. കൊയിലാ ണ്ടി, കോഴിക്കോട്, കാപ്പാട് ഭാഗങ്ങളില്‍ കടല്‍ മീറ്ററുകളോളം പിന്‍വാങ്ങി. നഗരത്തില്‍ രാവിലെ മുതല്‍ ആകാശം മേഘാവൃതമായത് കടലോര നിവാസികളെ ഭീതിയിലാഴ്ത്തി. കോഴിക്കോട് ഉച്ചകഴിഞ്ഞ് ജാഗ്രതാ നിര്‍ദേശം വന്നു. വൈകിട്ടോടെ ഇടിയോടുകൂടിയ മഴ പെയ്തതോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ജീവനക്കാരടക്കമുള്ളവര്‍ പുറത്തിറങ്ങി. ബേപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികള്‍ തിരിച്ചെത്താത്തത് കുടുംബങ്ങളെ ദുഃഖത്തിലായി. കാപ്പാട് കൊയിലാണ്ടി ബീച്ചുകളില്‍ 100 ലേറെ മീറ്റര്‍ ദൂരമാണ് കടല്‍ ഉള്‍വലിഞ്ഞത്. ഒഴിവു ദിവസമായ ഇന്ന് ജില്ലയിലെ തീരദേശങ്ങളിലെ വില്ലേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍ കി. തീരദേശത്ത് കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വീടുകള്‍ക്ക് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം എടുത്തു വരുന്നുണ്ട്. പുതിയാപ്പയി ല്‍ തോണി അപകടത്തില്‍പെട്ടയാളെ രക്ഷപ്പെടുത്തി. വെള്ളയില്‍ സ്വദേശി ബാബുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it