kasaragod local

ജില്ലയില്‍ കഞ്ചാവ് മാഫിയ ജനജീവിതത്തിന് വെല്ലുവിളിയാവുന്നുവെന്ന്

കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ്-പോലിസ് വകുപ്പുകളെ നോക്കുകുത്തിയാക്കി മയക്കുമരുന്ന് മാഫിയ തഴച്ചുവളരുകയാണെന്ന് എംഎസ്എഫ് ആരോപിച്ചു. ജില്ലയിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാണ്. ഇതിനെതിനെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് എംഎസ്എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചില കേസുകളില്‍ പിടിക്കപെടുന്നുണ്ടെങ്കിലും അവരൊക്കെ സ്‌റ്റേഷന്‍ ജാമ്യത്തിലോ ഒന്നു രണ്ടു ദിവസത്തില്‍ ജയില്‍ മോചിതരോ ആവുകയാണ് ചെയ്യുന്നത്. പിടിക്കപ്പെടുന്ന ആളുകളോട് ഇതിന്റെ ഉറവിടം അന്വേഷിക്കാനോ അതിന് പിന്നാലെ പോവാനോ പോലിസ് തയ്യാറാവുന്നില്ല.
മാങ്ങാട് സ്വദേശിയായ വിദ്യാര്‍ഥി ജാസിമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണ്. ജാസിമിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, സെക്രട്ടറി സി ഐ എ ഹമീദ്, ഖാദര്‍ ആലൂര്‍, സര്‍ഫ്രാസ് കടവത്ത്, സാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it