Idukki local

ജില്ലയില്‍ ഒമ്പതുപേര്‍ നാമനിര്‍ദേശപത്രിക നല്‍കി

തൊടുപുഴ: ജില്ലയില്‍ ഒന്‍പത് പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ദേവികുളത്ത് നാല് പേരും, ഉടുമ്പന്‍ചോല, ഇടുക്കി,പീരുമേട്,എന്നിവിടങ്ങളില്‍ ഓരോന്നു വീതവും, തൊടുപുഴയില്‍ രണ്ടുപേരുമാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.ദേവികുളത്ത് എകെ. മണി,എസ്. രാജേന്ദ്രന്‍,എന്‍. ചന്ദ്രന്‍,ശിംഗാരവേലന്‍, ഉടുമ്പന്‍ചോലയില്‍ എംഎം. മണി, തൊടുപുഴയില്‍ റോയി വാരിക്കാട്ട്,നിഷ, ഇടുക്കിയില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, പീരുമേട്ടില്‍ ഇഎസ്. ബിജിമോള്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
ബിജിമോള്‍ക്ക് തുക നല്‍കിയത് കേരളാ മഹിളാ സംഘം
പീരുമേട്:
പീരുമേട് മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഇ.എസ്. ബിജിമോള്‍ പത്രിക സമര്‍പ്പിച്ചു.നാമനിര്‍ദ്ദേശപത്രികയോടൊപ്പം അടയ്ക്കാനുള്ള തുക കേരളാ മഹിളാ സംഘം ബിജിമോള്‍ക്ക് കൈമാറി.
ഇന്നലെ പീരുമേട് ബ്‌ളോക്ക് ഓഫിസില്‍നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ബിജിമോളും ഇടത് പക്ഷ മുന്നണി പ്രവര്‍ത്തകരും എത്തിയപ്പോഴാണ് അടയ്ക്കാനുള്ള തുകയായ പതിനായിരം രൂപ കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി ജയാമധു ബിജിമോള്‍ക്ക് കൈമാറിയത്.പീരുമേട് ടൗണില്‍നിന്നും ബ്ലോക്ക് ഓഫീസിലേക്ക് നടന്ന പ്രകടനത്തിലും മഹിളാ സംഘം ഭാരവാഹികള്‍പങ്കെടുത്തു.മാലതി(കേരളാ മഹിളാ സംഘം പ്രസിഡന്റ് ),ജില്ലാ കമ്മിറ്റി അംഗങ്ങളായ മോളി ഡൊമിനിക്,രാജമ്മ തമ്പിക്കുട്ടി, കുസുമം, ശൈബി, ബിന്ദുലത, മിനി നന്ദകുമാര്‍, റീന മാത്യു, സി. അനിത, ആബിതാ അബ്ബാസ്, കണ്ണമ്മ,ലീലാമ്മ സ്റ്റീഫന്‍, മേരിക്കുട്ടി ജോസഫ്, ശ്യാമള മോഹന്‍, രാജമ്മ രാഘവന്‍എന്നിവര്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് ജോര്‍ജ് എത്തിയത് കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്ന രാവിലെ 11. 30 ന് ഇടുക്കി കളക്ടറേറ്റിലെത്തി വരണാധികാരി കൂടിയായ ഡപ്യൂട്ടി കളക്ടര്‍ കെകെആര്‍ പ്രസാദ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പൈനാവില്‍ നിന്നും പ്രകടനമായെത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്.
ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ആര്‍.മണിക്കുട്ടന്‍,സിപിഐ(എം) ഇടുക്കി മണ്ഡലം സെക്രട്ടറി സിവി വര്‍ഗീസ് എല്‍ഡിഎഫ് നേതാക്കളായ സിഎ ഏലിയാസ്, മാത്യു സ്റ്റീഫന്‍,ജോര്‍ജ്ജ് അഗസ്റ്റ്യന്‍,റോമിയോ സെബാസ്റ്റ്യന്‍, നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, അനില്‍ കൂവപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്.
രാവിലെ ഫ്രാന്‍സിസ് ജോര്‍ജ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം കട്ടപ്പനയിലെത്തി കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും എംഎല്‍എയുമായിരുന്ന വി.ടി സെബാസ്റ്റ്യന്റെ കബറിടത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരികളായ ആര്‍ മണിക്കുട്ടന്‍, കെ.കെ ദേവസ്യ, എല്‍.ഡി.എഫ് നേതാക്കളായ വി.ആര്‍ സജി, എന്‍ ശിവരാജന്‍, സാബു കണ്ടത്തിന്‍കര, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പം ഉണ്ടായിരുന്നുഉച്ചകഴിഞ്ഞ് ഏതാനും സ്വകാര്യ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഫ്രാന്‍സിസ് ജോര്‍ജ് വാത്തിക്കുടി പഞ്ചായത്തിലെ കിളിയാര്‍കണ്ടം മേഖലയില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു.
പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തി റോയി വാരികാട്ട്
തൊടുപുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോലാനി ജങ്ഷനില്‍നിന്ന് മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ തൊടുപുഴ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ വി ആര്‍ ഷാജി മുമ്പാകെ ഉച്ചയ്ക്ക് 12നു സ്ഥാനാര്‍ഥി നാല് സെറ്റ് പത്രിക നല്‍കിയത്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുമ്പ് ജന്മനാടായ ചിലവിലെത്തിയ സ്ഥാനാര്‍ഥി തറവാട്ടില്‍ അമ്മയുടെ അനുഗ്രഹം തേടി.പിന്നീട് നാട്ടുകാരുമായും സൗഹൃദം പങ്കിട്ടു. അവരും എല്‍ഡിഎഫ് പ്രവര്‍ത്തകരും സമാഹരിച്ച തുക കെട്ടിവയ്ക്കുന്നതിനായി സ്വീകരിച്ചു. ചിലവിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കരിക്കംപറമ്പില്‍ ഹസനാണ് സ്ഥാനാര്‍ഥിക്ക് തുക കൈമാറിയത്. പത്രിക സമര്‍പ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയ സ്ഥാനാര്‍ഥിയെ കോലാനി ജങ്ഷനില്‍ കാത്തുനിന്ന നിരവധി പേര്‍ അനുഗമിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെപി മേരി, എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി വി വി മത്തായി, പ്രസിഡന്റ് കെ സലിംകുമാര്‍, അഡ്വ. രാജു ജോസഫ് എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
എം എം മണി എത്തിയത് പ്രവര്‍ത്തകര്‍ക്കുംകുടുംബാംഗങ്ങള്‍ക്കും ഒപ്പം
നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എംഎം.മണി പത്രിക സമര്‍പ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 2നു അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി കൈ .ജയചന്ദ്രന്‍ എംഎല്‍എ,എല്‍ഡിഎഫ്. നേതാക്കളായ പിഎന്‍. വിജയന്‍,വിഎന്‍.മോഹനന്‍,സി.യു. ജോയി,ജോസ് പൊട്ടന്‍പ്ലാക്കല്‍,എംകെ.—ജോസഫ്, ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളായ ഷാജി പള്ളിവാതുക്കല്‍,സക്കറിയാസ് പുരയിടം എന്നിവരോടൊപ്പമെത്തിയാണ് എംഎം.മണി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ നെടുങ്കണ്ടം ബിഡിഒ യ്ക്കു മുന്നില്‍ പത്രിക സമര്‍പ്പിച്ചത്.
ഒരു സെറ്റ് പത്രികയാണ് ഇന്നലെ സമര്‍പ്പിച്ചത്.ഉച്ചയോടു കൂടി സി.പി.ഐ(എം) ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നും പുറപ്പെട്ട സ്ഥാനാര്‍ഥിയും സഹപ്രവര്‍ത്തകരും സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലെത്തി അവിടെ കാത്തുനിന്ന കുടുംബാംഗങ്ങളോടും എല്‍ഡിഎഫ് പ്രവര്‍ത്തകരോടും ഒപ്പം പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിനായി മുന്നോട്ടു നീങ്ങിയത്.
എല്‍.ഡി.എഫ്. നേതാക്കളായ കെ.ജെ. ഷൈന്‍, അഡ്വ. ജി.ഗോപകൃഷ്ണന്‍, റ്റി.എം.ജോണ്‍, എം. സുകുമാരന്‍, സേനാപതി ശശി, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയും മക്കളും മറ്റ് കുടുംബാംഗങ്ങളും രാവിലെ തന്നെ നെടുങ്കണ്ടത്ത് എത്തിച്ചേര്‍ന്നിരുന്നു. പത്രികാ സമര്‍പ്പണത്തിന് ശേഷം നെടുങ്കണ്ടം ടൗണില്‍ കടകള്‍ കയറി വ്യാപാരികളോടും ബഹുജനങ്ങളോടും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.ഇന്ന് രാജകുമാരി പഞ്ചായത്തില്‍ രാവിലെ 9 മുതല്‍ പര്യടനം ആരംഭിക്കും.
Next Story

RELATED STORIES

Share it