Kollam Local

ജില്ലയില്‍ ഐഎന്‍എല്‍ നേതാക്കളും 500 ഓളം പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെച്ചു

കൊല്ലം:അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും വ്യവസ്ഥാപിതമായ കാര്യങ്ങള്‍ വഴിപാടാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ഐഎന്‍എല്‍ നേതാക്കളും വിവിധ മണ്ഡലങ്ങളില്‍ നിന്നും 500 ഓളം പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക സ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജിവെച്ചതായി സെഞ്ച്വറി നിസാര്‍ (ജില്ലാ ഖജാഞ്ചി), സംസ്ഥാന സമിതി അംഗം സുലൈമാന്‍കുഞ്ഞ് എരിയപുരത്ത് (ഐഎന്‍എല്‍ സംസ്ഥാന സമിതി അംഗം),കണ്ണാടിയില്‍ നസീര്‍ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.ക്രമക്കേടുകള്‍ തുടര്‍ക്കഥയാകുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഒന്നിനും ഒരു കണക്കില്ല. കണക്കു ചോദിച്ചാല്‍ ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുമായി കഴിഞ്ഞ കുറെ വര്‍ഷവുമായി ഒരു ബന്ധവുമില്ലാത്തവരും തിരഞ്ഞെടുപ്പു കമ്മിറ്റിയില്‍ പോലും പങ്കെടുക്കാത്തവരെയും ഇന്നലെ മെംബര്‍ഷിപ്പ് വാങ്ങിയവരെയും ഭാരവാഹികളും സംസ്ഥാന സമിതി അംഗങ്ങളാക്കുന്നു. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ ജില്ലയ്ക്ക് പുറത്ത് നിന്നാകണമെന്നിരിക്കെ കൊല്ലം ജില്ലാ ഭാരവാഹി തന്നെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇതില്‍ വ്യക്തമായ രേഖകള്‍ സഹിതം സംസ്ഥാന കമ്മിറ്റിക്ക് പരാതി കൊടുത്തെങ്കിലും തീരുമാനമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ഭാരവാഹികളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജി വെക്കുന്നതെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it