thiruvananthapuram local

ജില്ലയില്‍ എബിവിപി-യൂത്ത് കോണ്‍ഗ്രസ് കൂട്ടുകെട്ട് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നെന്ന്

തിരുവനന്തപുരം: ജില്ലയില്‍ എബിവിപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ബോ ര്‍ഡുകള്‍ തകരുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
സര്‍വകലാശാലാ സെനറ്റ് മെംബര്‍ ആദര്‍ശ് ഖാന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവപ്രസാദ്, സര്‍വകലാശാല മുന്‍ ജനറല്‍ സെക്രട്ടറി നിയാസ് എന്നിവര്‍ക്ക് പരിക്കു പറ്റി. ഗുരുതരമായി പരിക്ക് പറ്റിയ ശിവപ്രസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.
എബിവിപി പ്രഖ്യാപിച്ച പഠിപ്പുമുടക്കില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ ഹോമിയോ കോളജിനു നേരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഇവിടെ എബിവിപിക്ക് യൂനിറ്റ് പോലും ഇല്ല. പുറത്തുനിന്നു വന്ന ആര്‍എസ്എസുകാരാണ് ആക്രമണം നടത്തിയത്. ഒറ്റശേഖരമംഗലം ജനാര്‍ദനപുരം എച്ച്എസ്എസിലും എബിവിപിക്കാര്‍ ആക്രമണം നടത്തി. ഇവരുടെ ആക്രമണത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ അടക്കം മൂന്നു പേര്‍ പരിക്കു പറ്റി നെയ്യാറ്റിന്‍കര ആശുപത്രിയിലാണ്.
ബോധപൂര്‍വം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ ഇവര്‍ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it