kasaragod local

ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ ആരംഭിച്ചു

വിദ്യാനഗര്‍: തൊഴില്‍ തേടിയെത്തുന്ന അഭ്യസ്തവിദ്യര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററുകള്‍ സഹായകരമാകുമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എംപ്ലോയബിലിറ്റി സെന്ററുകള്‍ക്ക് പുറമെ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സംസ്ഥാനത്ത് ഇതുവരെ 1.35 ലക്ഷം അഭ്യസ്തവിദ്യര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 85,817 പേര്‍ക്ക് വിവിധ മേലകളില്‍ തൊഴില്‍നൈപുണ്യപരിശീലനം നല്‍കി. 42,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചു.  തൊഴില്‍രഹിതരായ യുവതീയുവാക്കളുടെ അഭിരുചിയും യോഗ്യതയും നൈപുണ്യവും വിശകലനം ചെയ്ത് കൂടുതല്‍ മേഖലകളില്‍ പരിശീലനം ഒരുക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.   എഡിഎം എന്‍ ദേവീദാസ്, ചെങ്കള പഞ്ചായത്ത് അംഗം സദാനന്ദന്‍, പ്രതാപ് മോഹന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗീതാകുമാരി മറ്റ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it