malappuram local

ജില്ലയില്‍ എംആര്‍ കുത്തിവയ്‌പെടുത്തത്70 ശതമാനം കുട്ടികള്‍

മലപ്പുറം: ജില്ലയിലെ എംആര്‍ കാംപയിന്‍ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തില്‍ കുത്തിവയ്പ് എടുത്തവരുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരോട് ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ കുത്തിവയ്പ്് എടുത്തത് 95 ശതമാനത്തില്‍ കുറവായ കേസുകളില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് കുറവ് വന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ഇതിനായി ബന്ധപ്പെട്ടവരെ ഇരുത്തി അവലോകനം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 13 നകം വിവരങ്ങള്‍ ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലക്ടറേല്‍ നടന്ന വാക്‌സിനേഷന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയില്‍ 70 ശതമാനം കുട്ടികളാണ് ഇതുവരെ കുത്തിവയ്പ് എടുത്തിരിക്കുന്നത്. 12,098,55 കുട്ടികളാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി കുത്തിവയ്പ് എടുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ നടപ്പാക്കിവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ കൂടുതല്‍ കുട്ടികള്‍ക്ക് കുത്തിവയ്പ് എടുക്കുന്നതിനാണ് തീരുമാനം. ലക്ഷ്യം നേടുന്നതിനായി യുവജനസംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുത്തിവയ്പ് എടുത്തിരിക്കുന്നത് ചുങ്കത്തറ ആരോഗ്യ ബ്ലോക്കിലാണ് 74,567. (90.48 ശതമാനം) 82,410 കുട്ടികളാണ് ഇവിടെ കുത്തിവയ്പ് എടുക്കാനുള്ളത്. രണ്ടാം സ്ഥാനം വണ്ടൂര്‍ ബ്ലോക്കിലാണ് 76,893. (81.85) 93,972. കുട്ടികളാണ് ഇവിടെ കുത്തിവയ്പ് എടുക്കാനള്ളത്. എടവണ്ണയാണ് മൂന്നാം സ്ഥാനത്ത് 46,689 കുട്ടികള്‍. (75.5 ശതമാനം) ലക്ഷ്യം 62,121.ഏറ്റവും കുറവ് കുത്തിവയ്പ് എടുത്തിരിക്കുന്നത്. വളവനൂരിലാണ് 50,766.( 54.45ശതമാനം) 93,233. കുട്ടികളാണ് ഇവിടത്തെ ലക്ഷ്യം. കുറ്റിപ്പുറം 36164. (59.5ശതമാനം) ലക്ഷ്യം 60,784. നെടുവ 55,810 (62.5ശതമാനം) ലക്ഷ്യം. 89,529. യോഗത്തില്‍ ജില്ലാ മെഡിക്കില്‍ ഓഫിസര്‍ ഡോ.കെ സക്കീന, എംആര്‍ വാക്‌സിനേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.ജെ ഒ അരുണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it