Kottayam Local

ജില്ലയില്‍ ഇന്നലെ 23 പത്രികകള്‍ കൂടി സമര്‍പ്പിച്ചു

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്നലെ ജില്ലയില്‍ 23 പത്രികകളാണ് സമര്‍പ്പിച്ചത്. കടുത്തുരുത്തി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്‌കറിയ തോമസ്, പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, എന്‍ഡിഎ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്‍, കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി എം എസ് കരുണാകരന്‍, പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എം ആര്‍ ഉല്ലാസ് എന്നിവരാണ് പത്രിക നല്‍കിയ മുന്നണി സ്ഥാനാര്‍ഥികള്‍.
ജില്ലയില്‍ നാലു മണ്ഡലങ്ങളിലെ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക സമര്‍പ്പിച്ചു. കോട്ടയം മണ്ഡലത്തില്‍ റോയി ചെമ്മനം (എസ്പി), ഏറ്റുമാനൂരില്‍ അബ്ദുല്‍ നാസര്‍ (എസ്ഡിപിഐ), കാഞ്ഞിരപ്പള്ളിയില്‍ മുഹമ്മദ് സിയാദ് (എസ്ഡിപിഐ), ചങ്ങനാശ്ശേരിയില്‍ അല്‍ത്താഫ് ഹസന്‍ (എസ്ഡിപിഐ) എന്നിവരാണ് പത്രിക നല്‍കിയത്.
പാലായില്‍ മൂന്നു പത്രിക അധികമായി സമര്‍പ്പിച്ചു. കെ എം മാണി (യുഡിഎഫ്), ജോബ് തോമസ് (സ്വതന്ത്രന്‍), ഹരി എന്‍ (എന്‍ഡിഎ) എന്നിവരാണ് അധിക പത്രിക സമര്‍പ്പിച്ചത്. വൈക്കത്ത് കുട്ടന്‍ (സ്വതന്ത്രന്‍), സുഭീഷ് (പിഡിപി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
ഏറ്റുമാനൂരില്‍ കെ സുരേഷ് കുറുപ്പ് (എല്‍ഡിഎഫ്), തോമസ് ചാഴിക്കാടന്‍ (യുഡിഎഫ്) എന്നിവര്‍ അധിക പത്രിക സമര്‍പ്പിച്ചു. ഏറ്റുമാനൂരില്‍ ബിഎസ്പി സ്ഥാനാര്‍ഥി സി പി രാജേഷ് പത്രിക നല്‍കി. കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റെജി സക്കറിയ അധിക പത്രിക കൂടി സമര്‍പ്പിച്ചു. പുതുപ്പള്ളിയില്‍ ജിജോ (സ്വതന്ത്രന്‍), ജോസഫ് (ടിഎംസി), ഷിബു പി പി (ബിഎസ്പി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സജന്‍ സി മാധവന്‍ (സ്വതന്ത്രന്‍), അരുണ്‍ (ബിഎസ്പി) എന്നിവര്‍ പത്രിക നല്‍കി. പൂഞ്ഞാറില്‍ ജോസഫ് പി സി (സ്വതന്ത്രന്‍), ഇന്ദുലേഖ ജോസഫ് (സ്വതന്ത്ര), സുരേന്ദ്രന്‍ (സിപിഐ(എംഎല്‍), നിഷാദ് കെ എസ് (പിഡിപി), ബാബു ഇടയാടിക്കുഴി (ബിഡിജെഎസ്) എന്നിവര്‍ പത്രിക നല്‍കി.
വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്കു വേണ്ടി അബ്ദുല്‍ ഹക്കീം, സാദിഖ് എന്നിവരും അധിക പത്രിക ബിഡിഒയ്ക്ക് നല്‍കുകയുണ്ടായി. ജില്ലയില്‍ അഞ്ചു ദിവസം കൊണ്ട് 54 പത്രികയാണ് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it