thrissur local

ജില്ലയില്‍ ഇടതുപക്ഷ ട്രേഡ് യൂനിയനുകള്‍ മെയ്ദിനം ആചരിച്ചു



തൃശൂര്‍: സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, എന്‍എല്‍സി, ജെടി യുസി, എന്നീ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ത്യശ്ശൂര്‍ ജില്ലയില്‍ മെയ്ദിനറാലിയോടനുബന്ധിച്ച് വിപുലമായ രീതിയില്‍ 16 ഏരിയ കമ്മിറ്റികളിലായി 19 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതു യോഗവും നടന്നു. വാദ്യമേളങ്ങളോടെയായിരുന്നു പ്രകടനം. ഇടതുപക്ഷ ട്രേഡ് യൂനിയന്‍ നേതാക്കളും തൊഴിലാളികളും പങ്കെടുത്തു. തൃശ്ശൂരില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി എംഎം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി എഎന്‍രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ണുത്തിയില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെവിജോസ് ഉദ്ഘാടനം ചെയ്തു. ടി ഡി രജി(എഐടിയുസി) അധ്യക്ഷത വഹിച്ചു. ഒല്ലൂരില്‍ കെപിപോള്‍(സിഐടിയു) ഉദ്ഘാടനം ചെയ്തു. ആനന്ദന്‍ അധ്യക്ഷത വഹിച്ചു.കൊടകരയില്‍ എംകെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എംഎ ജോയ്(എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. ചേര്‍പ്പില്‍ കെകെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടിയു സദാനന്ദന്‍(എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയില്‍ അഡ്വ:പികെ ഗിരിജാ വല്ലഭന്‍(സിഐടിയു) ഉദ്ഘാടനം ചെയ്തു. പിഎംവിജയന്‍(എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയില്‍ സികെചന്ദ്രന്‍(സിഐടിയു) ഉദ്ഘാടനം ചെയ്തു. നന്ദന്‍(എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. മാളയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിആര്‍പുരുഷോത്തമന്‍ (സിഐടിയു) അധ്യക്ഷത വഹിച്ചു. കെകെവല്‍സരാജ് (എഐടിയുസി) ഉദ്ഘാടനം ചെയ്തു. എഎസ്‌സിദ്ധാര്‍ത്ഥന്‍(സിഐടിയു) അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂരില്‍ ഒഎ സുകുമാരന്‍(സിഐടിയു) ഉദ്ഘാടനം ചെയ്തു. കെവി പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. നാട്ടികയില്‍ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ്  ഉദ്ഘാടനം ചെയ്തു. മണലൂരില്‍ കെകെ പ്രസന്നകുമാരി (സിഐടിയു) ഉദ്ഘാടനം ചെയ്തു. മനോജ്(എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ സെന്ററില്‍ വാദ്യമേളത്തോടെയുള്ള പ്രകടനം നടന്നു. എഎസ്‌കുട്ടി(സിഐടിയു) ഉദ്ഘാടനം ചെയ്തു. കെകെ ചന്ദ്രന്‍(എഐടിയുസി) അധ്യക്ഷത വഹിച്ചു. കുന്നംകുളത്ത് ബാബുഎം പാലിശ്ശേരി (സിഐടിയു) ഉദ്ഘാടനം ചെയ്തു. ഇ.എ.ദിനമണി(എന്‍സിപി) അധ്യക്ഷത വഹിച്ചു. ചാവക്കാട് എം കൃഷ്ണദാസ് (സിഐടിയു) ഉദ്ഘാടനം ചെയ്തു. എഎംരാജശേഖരന്‍(എഐടിയുസി) അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരിയില്‍ കെഎഫ്‌ഡേവീസ് (സി ഐടിയു) ഉദ്ഘാടനം ചെയ്തു. വിജെബെന്നി(എഐടിയുസി) അധ്യക്ഷത വഹിച്ചു. ചേലക്കരയില്‍ പികെ ഷാജന്‍ (സി. ഐടിയു) ഉദ്ഘാടനം ചെയ്തു. കെപിരാധാകൃഷ്ണന്‍(സിഐടിയു) അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it