thrissur local

ജില്ലയില്‍ ആകെ24,36,213 വോട്ടര്‍മാര്‍

തൃശൂര്‍: ജില്ലയില്‍ ആകെ 24,36,213 വോട്ടര്‍മാര്‍. ഇതില്‍ 12,80,206 പേര്‍ സ്ത്രീകളും 11,56,007 പേര്‍ പുരുഷന്മാരുമാണ്. പുരുഷവോട്ടര്‍മാരേക്കാള്‍ 1,24,199 സ്ത്രീ വോട്ടര്‍മാര്‍ അധികം. പുത്തൂരാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്ത്. ഇവിടെ 38,367 വോട്ടര്‍മാരാണ് ആകെയുള്ളത്. 19,582 സ്ത്രീകളും 18,785 പുരുഷന്മാരും. ഗ്രാമപഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്ത് മറ്റത്തൂരാണ്. ആകെ 36,666 വോട്ടര്‍മാര്‍. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് അതിരപ്പിള്ളിയിലാണ്. ഇവിടത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 7,599 മാത്രം. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 1,25,145 സ്ത്രീകളും, 1,13,968 പുരുഷന്മാരുള്‍പ്പെടെ ആകെ 2,39,113 വോട്ടര്‍മാരാണുള്ളത്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഗുരുവായൂരാണ്. 54,877 പേര്‍. 29,151 സ്ത്രീകളും 25,726 പുരുഷന്മാരും. ജില്ലയിലെ വോട്ടര്‍മാരില്‍ 52.55 ശതമാനം സ്ത്രീകളും 47.45 ശതമാനം പുരുഷന്മാരുമാണ്.
Next Story

RELATED STORIES

Share it