Pathanamthitta local

ജില്ലയില്‍ ആകെ 55 പേര്‍ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: കോന്നി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, അടൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി സുധീര്‍ തുടങ്ങിയവര്‍ അടക്കം ഇന്നലെ 23 പേര്‍ കൂടി ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇതോടെ ജില്ലയില്‍ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 55 ആയി. അടൂരില്‍ യുഡിഎഫ് വിമതനായി കോണ്‍ഗ്രസ് നേതാവും ഏറത്ത് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ മോഹന്‍ദാസ് പത്രിക നല്‍കിയതിനു പുറമേ, കെ കെ ഷാജുവിന്റെ ഭാര്യ എല്‍ സീമയും പത്രിക നല്‍കി. ഷാജുവിന്റെ ജാതി ചോദ്യം ചെയ്ത് പരാതി നല്‍കപ്പെട്ട സാഹചര്യത്തിലാണ് ഭാര്യയുടെ പേരില്‍ പത്രിക നല്‍കിയിരിക്കുന്നത്.
സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് സീമ പത്രിക നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ, പ്രമുഖ മുന്നണികളുടെ ഡമ്മി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്‍കി.
തിരുവല്ല മണ്ഡലത്തില്‍ ജനതാദള്‍ (എസ്) ഡമ്മി സ്ഥാനാര്‍ഥിയായി ഷാജികുമാര്‍ എന്‍, ബിഎസ്പി സ്ഥാനാര്‍ഥിയായി സജി എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. റാന്നിയില്‍ തൃണമൂല്‍ കോ ണ്‍ഗ്രസ് സ്ഥാനാര്‍ഥി വര്‍ഗീസ് തോമസ്, സിപിഎം ഡമ്മി റോഷന്‍ റോയി മാത്യു, ആറന്മുളയില്‍ സിപിഎം ഡമ്മി വി കെ പുരുഷോത്തമന്‍ പിള്ള, ബിഎസ്പി സ്ഥാനാര്‍ഥി റ്റി അമൃതകുമാര്‍, പിഡിപി സ്ഥാനാര്‍ഥി ഹബീബ് റഹ്മാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാരി വി ശശി എന്നിവര്‍ പത്രിക നല്‍കി. കോന്നിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുധാകരന്‍ ജെ, ബിജെപി സ്ഥാനാര്‍ഥി അശോക് കുമാര്‍ ഡി, സിപിഎം ഡമ്മി മോഹന്‍കുമാര്‍, ബിജെപി ഡമ്മി മനോജ് ജി പിള്ള, ശിവസേന സ്ഥാനാര്‍ഥി വിഷ്ണു എസ് എന്നിവരാണ് പത്രിക നല്‍കിയത്.
അടൂരില്‍ ബിഎസ്പി സ്ഥാനാര്‍ഥി സന്തോഷ്‌കുമാര്‍ എസ്, പിഡിപി സ്ഥാനാര്‍ഥി വിഷ്ണുരാജ് റ്റി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹനന്‍ കെ, സിപിഐ ഡമ്മി ഉദയകുമാര്‍ കെ തുടങ്ങിയവര്‍ പത്രിക നല്‍കി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം.
Next Story

RELATED STORIES

Share it