Idukki local

ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 61 പത്രികകള്‍; പിന്‍വലിക്കല്‍ മെയ് രണ്ട് വരെ

തൊടുപുഴ: ഇടുക്കിയില്‍ ആകെ 61നാമനിര്‍ദേശ പത്രികകള്‍.ദേവികുളം-15, ഉടുമ്പന്‍ചോല-14,തൊടുപുഴ-14, ഇടുക്കി-എട്ട്, പീരുമേട്-10 എന്നിങ്ങനെയാണ് പത്രികകള്‍ ലഭിച്ചത്. അവസാന ദിവസമായ ഇന്നലെ 31 പേര്‍ പത്രിക നല്‍കി.
ദേവികുളത്ത് ഗുരുവയ്യ എലിയാസ് കുമാര്‍ ( സ്വതന്ത്രന്‍), ശ്രീലത (സ്വതന്ത്രന്‍), രാജേന്ദ്രന്‍ ആര്‍ ( സ്വതന്ത്രന്‍), പാണ്ഡിരാജ് ( സ്വതന്ത്രന്‍), മുരകയ്യ എം (എ.ഐ.എ.ഡി.എം.കെ) എന്നിവര്‍ പത്രിക നല്‍കി. ഉടുമ്പന്‍ചോലയില്‍ രാജു (ബിഎസ്പി), മണി ( സ്വതന്ത്രന്‍), സിബി തോമസ്( സ്വതന്ത്രന്‍), പി എന്‍ വിജയന്‍(സിപിഐഎം), സുധാകരന്‍ ( ബിഡിജെഎസ്), സജി ( സ്വതന്ത്രന്‍), ഫ്രാന്‍സിസ് എം ജെ ( ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്), മനോജ് ചാക്കോ( സ്വതന്ത്രന്‍) എന്നിവര്‍ പത്രിക നല്‍കി.
ഇടുക്കിയില്‍ ജോസഫ് ദേവസ്യ(എസ്ഡിപിഐ), ജോര്‍ജ്( സ്വതന്ത്രന്‍), ജോസഫ്( സ്വതന്ത്രന്‍), രവി എസ്( തൃണമൂല്‍ കോണ്‍ഗ്രസ്), എന്നിവരും പത്രിക നല്‍കി. പീരുമേട്ടില്‍ മിഹ്രാജുല്‍ ഹക്ക് (എഐഎഡിഎം.കെ), ജോസഫ് എം ടി( സ്വതന്ത്രന്‍), രാമസ്വാമി ( സ്വതന്ത്രന്‍), ബെന്നി തോമസ്(ബിഎസ്പി), പരമശിവന്‍( സ്വതന്ത്രന്‍) എന്നിവര്‍ പത്രികള്‍ നല്‍കി. തൊടുപുഴയില്‍ പരീത് ( സ്വതന്ത്രന്‍), പി ജെ ജോസഫ് ( കേരള കോണ്‍ഗ്രസ് എം), ജോസഫ് ജോണ്‍( കേരള കോണ്‍ഗ്രസ് എം ), നജീബ് (പിഡിപി), സന്തോഷ്( സ്വതന്ത്രന്‍), കെപി മേരി ( സിപിഎം), ബിജു ജോസഫ്( കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ്), ജയേഷ് വി (ബിഡിജെഎസ്),കെഎംവീനസ്(സ്വതന്ത്രന്‍) പത്രിക നല്‍കി.
പത്രിക പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
തൊടുപുഴ: സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ നോട്ടീസ് നല്‍കണം. സൂക്ഷ്മ പരിശോധനയക്കുശേഷം മാത്രമേ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ കഴിയൂ. അതിന് മുമ്പ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുകയില്ല. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ മെയ് രണ്ടിന് മൂന്ന് മണിക്ക് മുമ്പ് നല്‍കണം.
റിട്ടേണിങ് ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പത്രിക പിന്‍വലിക്കുന്നതിന് സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ നിര്‍ദ്ദേശകനോ, ഇലക്ഷന്‍ ഏജന്റിനോ സ്ഥാനാര്‍ഥിയുടെ സാക്ഷ്യപ്പെടുത്തിയ കത്തോടെ റിട്ടേണിങ് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള നോട്ടീസ് തപാല്‍ മാര്‍ഗം അയയ്ക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ സ്ഥാനാര്‍ഥിക്ക് മാത്രമേ ഒപ്പ് രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. മറ്റാരും സ്ഥാനാര്‍ഥിക്ക് വേണ്ടി ഒപ്പ് രേഖപ്പെടുത്തരുത്. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയുമായി നിര്‍ദ്ദേശകനോ, ഇലക്ഷന്‍ ഏജന്റോ ആണ് വരുന്നതെങ്കില്‍ സ്ഥാനാര്‍ഥി ചുമതലപ്പെടുത്തിയെന്നു കാണിക്കുന്ന സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരണം.
ഒരിക്കല്‍ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയാല്‍ പിന്നീട് അത് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകര്‍ ജില്ലയില്‍
തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായുള്ള ജനറല്‍ ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി. ജി.എല്‍. മീന, പ്രദീപ് യാദവ് എന്നിവരും പോലിസ് ഒബ്‌സര്‍വറായി അമൃത് രാജ്മാണ് ജില്ലയില്‍ എത്തിയത്പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി എന്നീ മണ്ഡലങ്ങളിലെ നിരീക്ഷണമാണ് ജനറല്‍ ഒബ്‌സര്‍വര്‍ ജി എല്‍ മീനയുടെ ( 8281099417 ) ചുമതല.
തൊടുപുഴ, ദേവികുളം മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറാണ് പ്രദീപ് യാദവ് ( 8281 099418). പോലിസ് ഒബ്‌സര്‍വറായ അമൃത് രാജ് ( 85474 56284) മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
Next Story

RELATED STORIES

Share it