kannur local

ജില്ലയില്‍ അന്താരാഷ്ട്ര യോഗാ ദിനമാചരിച്ചു

കണ്ണൂര്‍: സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു. ആയുഷ് വകുപ്പ് പള്ളിക്കുന്ന് ഗവ. വനിതാ കോളജില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. എഡിഎം ഇ മുഹമ്മദ് യൂസഫ് മുഖ്യപ്രഭാഷണം നടത്തി. കെ പി ജയബാലന്‍ അധ്യക്ഷനായി. ഡോ. പി എന്‍ അജിത് കുമാര്‍, ഡോ. എസ് ആര്‍ ബിന്ദു, ഡോ. ആര്‍ സുനില്‍രാജ്, ഡോ. യു പി ബിനോയ്, ഡോ. എ ടി സുരേഷ് പങ്കെടുത്തു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല ഉദ്ഘാടനം വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു. ഡോ. കെ. നാരായണ നായിക് സന്ദേശം നല്‍കി. ഡോ. കെ ധന്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ഡോ. ടി രേഖ,  ഡോ. പി എ ജുംജുമി, പി പി ഷമീമ, കെ എന്‍ അജയ്, ബി സന്തോഷ്, കെ പി വസന്ത പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് സ്റ്റാഫ് കൗണ്‍സിലിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. വി പ്രഭാകരന്‍ ക്ലാസെടുത്തു. ഡാ. കെ നാരായണ നായിക്, ഡോ. കെ ടി രേഖ, ഡോ. എം കെ ഷാജ്, ഡോ. എ ടി മനോജ്, എ എസ് റജീഷ് സംസാരിച്ചു. പതഞ്ജലി യോഗാ സമിതി കണ്ണൂര്‍ ഡിഎസ്‌സി ക്യാംപില്‍ സൈനികര്‍ക്ക് യോഗ പരിശീലനം നടത്തി. ലഫ്. കേണല്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സനോജ് നെല്ലിയാടന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിന്റെയും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. ചെയര്‍മാന്‍ സി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വിജയമ്മ നായര്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യ പി കെ ശ്രീകുമാര്‍ വിഷയാവതരണം നടത്തി. സ്വാമിനി പ്രേംവൈശാലി, എ വി കേശവന്‍, കെ മാധവന്‍, വിജയന്‍ മാച്ചേരി സംസാരിച്ചു. ചാലാട് പടന്നപ്പാലത്തെ തണല്‍ വീട്ടില്‍ അഗതികള്‍ക്കും പാരാപ്ലീജിയ രോഗികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും യോഗ പരിശീലന പരിപാടി ആരംഭിച്ചു. ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തു. ഹാരിസ് കടാങ്കണ്ടി അധ്യക്ഷത വഹിച്ചു. കെ പി ജാലിന ക്ലാസെടുത്തു. ഡോ. കെ പി താജുദ്ദീന്‍, വി കെ ബിനോയ് സംസാരിച്ചു.
പാനൂര്‍: കല്ലിക്കണ്ടി എന്‍എഎം കോളജില്‍ യോഗാ ദിനാചരണം പ്രിന്‍സിപ്പല്‍ ഡോ. കെ കെ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍സിസി ഓഫിസര്‍ ഇന്‍ ചാര്‍ജ് പ്രഫ. സി വി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എം ടി കെ ആനന്ദന്‍, കെ കെ അബ്ദുല്‍ ഹഫീല്‍, പി പി ജുനൈദ്, ആര്യ എം പ്രകാശ്, അംജന അജിത്ത്, എ ആനന്ദ് സംസാരിച്ചു. 31 കേരള ബറ്റാലിയന്‍ എന്‍സിസി പിആര്‍എംഎച്ച്എസ്സ്എസില്‍ യോഗാദിനം ആചരിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ ചാത്തു ഉദ്ഘാടനം ചെയ്തു. ഷിബിന്‍ അധ്യക്ഷത വഹിച്ചു. എന്‍സിസി ഓഫിസര്‍, രാജീവന്‍, പ്രധാനാധ്യാപിക പ്രീത, സിന്തഗി സംസാരിച്ചു.
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഗവ. ബ്രണ്ണന്‍ ഹൈസ്‌കൂളില്‍ യോഗാ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വിനയരാജ്, സി പി സുരേഷ്, എം പി നീമ, പി പി സാജിത, എം പി അരവിന്ദാക്ഷന്‍, പി രത്‌നാകരന്‍, മാജിദ അഷ്ഫാഖ്, ഡോ. അഭിലാഷ് സംസാരിച്ചു.
ഇരിക്കൂര്‍: ഇരിക്കൂറിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാലയങ്ങളില്‍ യോഗ ദിനാചരണം നടത്തി. വയത്തൂര്‍ എയുപി സ്‌കൂളില്‍ ഡോ. സുക്ഫാന ഷമീറ നേതൃത്വം നല്‍കി. പ്രാധാനാധ്യാപകന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്‍ സുജി അധ്യക്ഷത വഹിച്ചു. ചൂളിയാട് എഎല്‍പി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ രാജന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിബ്ഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡിസില്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ദിനമാചരിച്ചു. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ടി രവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജി ജോയേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ശോഭ ഉണ്ണികൃഷ്ണന്‍, വി പ്രതിഭ, വി വി രശ്മി, പ്രോഗ്രാം ഓഫിസര്‍ എ പി പ്രസീത, കെ കെ വാണി സംസാരിച്ചു.
Next Story

RELATED STORIES

Share it