Idukki local

ജില്ലയില്‍ അനധികൃത വീഞ്ഞ് നിര്‍മാണ കേന്ദ്രങ്ങള്‍ ഒട്ടേറെ

തൊടുപുഴ: ജില്ലയില്‍ അനധികൃത വീഞ്ഞ് നിര്‍മാണ കേന്ദ്രങ്ങള്‍ ഒട്ടേറെ. തിങ്കളാഴ്ച തൊടുപുഴ മേഖലയില്‍ മാത്രം നടന്ന റെയ്ഡുകളില്‍ അനധികൃതമായി സൂക്ഷിച്ച 2150 ലിറ്റര്‍ വൈനാണ് എക്‌സൈസ് സ്‌പെഷ്യ ല്‍ സ്‌ക്വാഡ് കണ്ടെത്തിയത്.
എന്നാല്‍, റെയ്ഡ് നടത്തിയ സമീപ സ്ഥലങ്ങളില്‍ തന്നെ വന്‍ തോതില്‍ വൈന്‍ ശേഖരിച്ച് സ്ഥലങ്ങളുമുണ്ട്. റെയ്ഡ് നടന്ന സ്ഥലത്തിനു സമീപം ലൈസന്‍സുള്ള ചിലരുടെ കൈകകളില്‍ വൈന്‍ വന്‍ തോതില്‍ സംഭരിച്ചിരിക്കുന്നതായും സമീപവാസികള്‍ വെളിപ്പെടുത്തുന്നു. ബാറുകള്‍ അടച്ചതോടെ പ്രാദേശികമായി കല്യാണ പാര്‍ട്ടികള്‍ക്കും മറ്റും ചില കേന്ദ്രങ്ങള്‍ വൈന്‍ വില്‍പന നടത്തുന്നതായി കഴിഞ്ഞ കുറെക്കാലമായി ആരോപണമുയര്‍ന്നിരുന്നു.
ചില ബാറുകളില്‍ വൈന്‍ വില്‍പനക്കെത്തിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് ജില്ലയുടെ എല്ല മേഖലകളിലും ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ നീരീക്ഷണം ശക്തമാക്കിയത്.
വൈന്‍ നിര്‍മാണത്തിന് നല്‍കിയ ലൈസന്‍സ് ഉപയോഗപ്പെടുത്തി വ്യാവസായികമായാണ് വൈന്‍ നിര്‍മിച്ചിരുന്നത്. അറക്കുളത്ത് 23 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 1150 ലിറ്റര്‍ അനധികൃത ശേഖരമെന്നാണ് എക്‌സൈസ് പറഞ്ഞത്. എന്നാല്‍ കുമാരമംഗലത്ത് പിടികൂടിയ 1000 ലിറ്റര്‍ യാതൊരുവിധ രേഖകളുമില്ലാതെയുള്ള നിര്‍മാണ കേന്ദ്രമാണ്.
ഹൈറേഞ്ച് മേഖലകളില്‍ അനധികൃത വൈന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിച്ചുണ്ട്. ഒരു ലിറ്റര്‍ വീഞ്ഞിന് 150 രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്.
ഇത് കടകളില്‍ നിന്നും ബിയര്‍ പാര്‍ലറുകളില്‍ നിന്നും വാങ്ങുമ്പോള്‍ 300 രൂപയാകും. ലൈസന്‍സ് എടുത്ത് നിര്‍മാണം നടത്തുന്ന റിസോര്‍ട്ടുകള്‍,ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ അനധികൃത വീഞ്ഞു നിര്‍മാണം നടക്കുന്നതിനു എക്‌സൈസുകാര്‍ ഓത്താശ ചെയ്യുന്നതായി ആരോപണമുണ്ട്.
ഇലക്ഷന്‍ കേന്ദ്രീകരിച്ചാണ് എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയത്. ജില്ലയിലെ കേന്ദ്രങ്ങളില്‍ നിന്നും ജില്ലയ്ക്ക് പുറത്തേയ്ക്കും വീഞ്ഞ് എത്തിച്ചുകൊടുക്കുന്നതായും എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. മുന്തിരിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വീഞ്ഞാണ് എക്‌സൈസ് പിടിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ് വന്‍ തോതില്‍ കുറഞ്ഞ വിലയ്ക്ക് ജില്ലയിലേക്ക് മുന്തിരി എത്തിക്കുന്നത്. ഇതുപയോഗിച്ചാണ് ജില്ലയിലെ വൈന്‍ നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it