Kottayam Local

ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമെന്നു പരാതി

കോട്ടയം: ജലക്ഷാമം രൂക്ഷമായിരിക്കെ  മണ്ണെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില കല്‍പിച്ച് ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി.  ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ രൂപ രേഖ ജിയോളജി വകുപ്പില്‍ സമര്‍പ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് എത്ര ഘനഅടി മണ്ണ് നീക്കം ചെയ്യണമോ അത്രയും അടി മണ്ണ് നീക്കം ചെയ്യുന്നതിനാണ് അനുമതി നല്‍കുന്നത്.എന്നാല്‍ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും മണ്ണ് മാഫിയയും ഒത്തുകളിക്കുന്നതിന്റെ ഭാഗമായി അനധികൃമായി കൂടുതല്‍ മണ്ണെടുക്കുന്നതിന് അനുമതി നല്‍കുകയാണെന്ന് സമിതി ചുണ്ടിക്കാട്ടി.ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ മണ്ണാണ് കടത്തികൊണ്ടു പോകുന്നത്. ജിയോളജി വകുപ്പിന്റെ പാസുള്ളതിനാല്‍ പോലിസിനും മറ്റും നടപടിയെടുക്കാന്‍ സാധിക്കാതെ വരുന്നു.കൂരോപ്പട ളാക്കാട്ടൂര്‍ എന്‍എസ്എസ് സ്്കൂളിന് സമീപം മഞ്ഞാമറ്റം റോഡ് സൈഡില്‍ ഇത്തരത്തില്‍ ഒന്നര ഏക്കറോളം സ്ഥലത്തെ മണ്ണാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്.
കണിപ്പറമ്പ് പ്രദേശത്തും മണ്ണ്് നീക്കം ചെയ്യുന്നുണ്ട്.മണ്ണ് മാഫിയ ഏജന്റുമാരുടെ അതിപ്രസരം കൊണ്ട് ജിയോളജി വകുപ്പില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ മുടങ്ങുകയാണ്.ഈ സാഹചര്യത്തില്‍ ഈ ഓഫിസില്‍ സിസിടിവി കാമറ സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ്  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it