kozhikode local

ജില്ലയില്‍ അഞ്ചുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ രോഗചികിത്സയ്ക്കായി കൂടുതല്‍ സംവിധാനമൊരുക്കി. പഴയ പേവാര്‍ഡായ ഇപ്പോഴത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ നിലവിലുള്ള ഒരു അതിതീവ്രപരിചരണ യൂണിറ്റ് (ഐസിയു) കൂടാതെ മൂന്നെണ്ണം കൂടി ഒരുക്കിയതായി ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ.സോമന്‍ പറഞ്ഞു. ഐസോലേഷന്‍ വാര്‍ഡില്‍ മൂന്ന് നിലയിലായി 60 ബെഡുകളാണുള്ളത്. അത്യാഹിത വിഭാഗത്തിനടുത്തെ ഇന്‍സിനറേറ്റര്‍ കെട്ടിടത്തിന് സമീപത്തുള്ള പുതിയ നിരീക്ഷണ വാര്‍ഡില്‍ 40 ബെഡുകളും. ഇത് കൂടാതെ മെഡിക്കല്‍ വാര്‍ഡുകളിലും പനി ചികിത്സയ്ക്ക് സൗകര്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐസോലേഷന്‍ വാര്‍ഡില്‍ രോഗലക്ഷണങ്ങളോടെ 53 രോഗികളും നിരീക്ഷണവാര്‍ഡില്‍ 43 രോഗികളുമാണുള്ളത്. ആകെയുള്ള 96 രോഗികളില്‍ 23 പേരുടെ രോഗം ഞായറാഴ്ചയോടെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ അഞ്ചുപേര്‍ കൂടി എലിപ്പനി സ്ഥിരീകരിച്ചതായി മൈക്രോബയോളജി ലാബില്‍ നിന്ന് ഫലം ലഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it