kasaragod local

ജില്ലയില്‍ അംഗീകാരമില്ലാത്ത 97 സ്‌കൂളുകള്‍ പൂട്ടുന്നു ; ഒമ്പത് സ്‌കൂളുകള്‍ പൂട്ടി



കാസര്‍കോട്: ജില്ലയില്‍ അംഗീകാരമില്ലാത്ത ഒമ്പത് സ്‌കൂളുകള്‍ പൂട്ടി. ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ നീലേശ്വരം ചിറപ്പുറം ജീവന്‍വിദ്യാ നഴ്‌സറി ആന്റ്് എല്‍പി സ്‌കൂളും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പെര്‍ളടുക്കം വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളും നേരത്തെപുട്ടിയിരുന്നു. ഇന്നലെ ഏഴ് സ്‌കൂളുകള്‍ കൂടി പൂട്ടി. കൂടുതല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ അധ്യായന വര്‍ഷം അംഗീകാരം ഇല്ലാത്ത ഒരു സ്‌കൂളും പ്രവര്‍ത്തിക്കാന്‍ വിടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയത്. ജില്ലയിലെ നിരവധി സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഹൊസ്ദുര്‍ഗ് ഉപജില്ലയില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: സരസ്വതി വിദ്യാലയം പള്ളിക്കര നീലേശ്വരം, ടിഎസ് തിരുമുമ്പ് സ്മാരക സ്‌കൂള്‍ പടിഞ്ഞാറ്റംകൊഴുവല്‍, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോട്ടപ്പുറം, ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തീര്‍ത്ഥങ്കര, വിവേകാനന്ദ വിദ്യാമന്ദിരം കാഞ്ഞങ്ങാട്, ബിസി കുഞ്ഞമ്പു മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാഞ്ഞങ്ങാട്, ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊവ്വല്‍പള്ളി, ഇബൈനൈസര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാണത്തൂര്‍, വിവേകാനന്ദ വിദ്യാലയം പാണത്തൂര്‍, സരസ്വതി വിദ്യാമന്ദിര്‍ ചാമുണ്ഡിക്കുന്ന് പനത്തടി, ശ്രീശങ്കര വിദ്യാമന്ദിര്‍ പേരടുക്കം കള്ളാര്‍, ശ്രീ വേദവ്യാസ വിദ്യാലയം അയ്യങ്കാവ്, സരസ്വതി വിദ്യാലയം പൊടവനടുക്കം, മേരിക്യൂന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോടോം, ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോടോം, മഹാത്മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇരിയ, വൃന്ദാവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നന്ദാപുരം മടിക്കൈ, ബ്രില്യന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കടിഞ്ഞിമൂല, സ്പ്രിങ് ഡെയ്ല്‍ പബ്ലിക് സ്‌കൂള്‍ ബങ്കളം, സദ്ഗുരു പബ്ലിക് സ്‌കൂള്‍ പേരൂര്‍, ഡിവൈന്‍ പ്രൊവിഡന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര നീലേശ്വരം.കാസര്‍കോട് ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ഗ്രീന്‍വേളായ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക, ഹരിശ്രീ വിദ്യാലയ, ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഇടുവങ്കാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ലുലു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കീഴൂര്‍, പൊവ്വല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പ്രൊവിഡന്റ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബോവിക്കാനം, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരുമ്പള, സരസ്വതി വിദ്യാലയം ബോവിക്കാനം, ശ്രീ ലക്ഷ്മി വെങ്കിടേഷ് വിദ്യാലയ, ടാഗോര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, യൂനിവേഴ്‌സല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിശ്വവിജ്ഞാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പീസ് പബ്ലിക് സ്‌കൂള്‍, അല്‍അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെങ്കള, അല്‍അമീന്‍ പബ്ലിക് സ്‌കൂള്‍, അല്യാസ് എസ്എസ്പി, സിഎഫ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുറ്റിക്കോല്‍, ചിന്മയ വിദ്യാലയ, ഗ്രീന്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക, ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊല്ലമ്പാടി, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കല്ലടക്കുറ്റി, മൊഫാത്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇസത്ത് നഗര്‍, നേതാജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുണ്ടംകുഴി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊല്ലങ്കാന, നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ശാലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബേവിഞ്ച, ശ്രീ വിഷ്ണു വിദ്യാലയം, വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെര്‍ലടുക്ക. ചെറുവത്തൂര്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചീമേനി, യുനീക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചീമേനി, കേംബ്രിഡ്ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുവത്തൂര്‍, കരക്കക്കാവ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ലിറ്റില്‍ ബേഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊവ്വല്‍, ടിഎസ് തിരുമുമ്പ് സ്മാരക വിദ്യാലയം നടക്കാവ്, ചക്രപാണി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തൃക്കരിപ്പൂര്‍, മഹ്മൂദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തൃക്കരിപ്പൂര്‍, ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തങ്കയം, പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയിറ്റി, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മട്ടലായി, ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയിറ്റി. ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: മഹാത്മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരപ്പ, മദര്‍ അലക്‌സിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചായ്യോത്ത്, ഭാരതീയ വിദ്യാമന്ദിരം പുങ്ങംചാല്‍, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മണ്ഡപം, ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കടുമേനി. ബേക്കല്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ചാച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍, ലിറ്റില്‍ സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമുണ്ഡിക്കുന്ന് രാവണീശ്വരം, ശ്രീ കുറുംബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍ കടപ്പുറം, ലിറ്റില്‍ ബേര്‍ഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാരക്കുഴി വെള്ളിക്കോത്ത്.മഞ്ചേശ്വരം ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പാവൂര്‍, ഗ്രേറ്റ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുച്ചിക്കാട് കുഞ്ചത്തൂര്‍, കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഞ്ചേശ്വരം, സ്പൂര്‍ത്തി വിദ്യാനികേതന്‍, ബ്രില്യന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പീസ് പബ്ലിക് സ്‌കൂള്‍ ഹൊസങ്കടി, സെന്റ്‌മേരീസ് സ്‌കൂള്‍ കാളിയൂര്‍, ചേരാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബായാര്‍, പ്രശാന്തി വിദ്യാനികേതന്‍, അല്‍മദീന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൈവളിഗെ, ശ്രീരാമകൃഷ്ണ വിദ്യാലയ, ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സദ്ഗുരു എസ്എന്‍വിപി കൊണ്ടേവൂര്‍, ട്വിന്‍ഗിള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ക്രൈസ്റ്റ് കിങ്, മഹാലിംഗേശ്വര വിദ്യാനികേത സ്‌കൂള്‍.കുമ്പള ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ബാലഭാരതി സ്‌കൂള്‍ പെര്‍ള, പിബിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊറേക്കാന.
Next Story

RELATED STORIES

Share it