kozhikode local

ജില്ലയിലെ 25 അങ്കണവാടികള്‍  ഇനി സ്‌പെഷ്യല്‍ അങ്കണവാടി

കോഴിക്കോട്: ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളുടെ പരിചരണത്തിനായി ഇത്തരം കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ ഒരു അങ്കണവാടി തിരഞ്ഞെടുത്ത് സ്‌പെഷ്യല്‍ അങ്കണവാടിയായി ഉയര്‍ത്തുന്നു.
ജില്ലയില്‍ 25 അങ്കണവാടികളെ ഇത്തരത്തില്‍ സ്‌പെഷല്‍ അങ്കണവാടികളാക്കും. ബാലുശ്ശേരിയില്‍ പനങ്ങാട് പഞ്ചായത്തിലെ അറപ്പീടിക, ഉള്ളിയേരി പഞ്ചായത്തിലെ പലോറ, ചേളന്നൂരില്‍ എട്ട് രണ്ട് പ്രിയദര്‍ശിനി, കൊടുവള്ളിയില്‍ താമരശ്ശേരി പഞ്ചായത്തിലെ ചൂണ്ടക്കുന്ന്, ഓമശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി, പുതുപ്പാടി പഞ്ചായത്തിലെ രണ്ടാംകൈ, കോഴിക്കോട് റൂറലില്‍ ഫറോക്ക് മാര്‍ക്കറ്റ്, വിദ്യാഅങ്കണവാടി, കുന്നമംഗലത്ത് ചോയിമഠം, മുക്കത്തെ കുറ്റിപ്പാല, കുന്നുമ്മല്‍ മൊകേരി ടൗണ്‍, കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം കൈ, മേലടിയില്‍ തുറയൂര്‍ പഞ്ചായത്തിലെ കരിപ്പാലിത്താഴം, പന്തലായിനിയില്‍ മൂടാടി പഞ്ചായത്തിലെ കമലവയല്‍, കൊയിലാണ്ടി നഗരസഭയിലെ കോമത്തുംകര, പേരാമ്പ്രയില്‍ ലാസ്റ്റ് കല്ലോട്, ചക്കിട്ടപ്പാറ, തോടന്നൂരില്‍ തിരുവള്ളൂര്‍ ആര്യനൂര്‍ സാരതി അങ്കണവാടി, തൂണേരിയില്‍ വളയം പഞ്ചായത്തിലെ നിരവ്, പുറമേരി പഞ്ചായത്തിലെ പുറമേരി സാംസ്‌കാരിക നിലയം, വടകരയില്‍ ഒഞ്ചിയം പഞ്ചായത്തില്‍ വെള്ളിക്കുളങ്ങര, പുതിയാപ്പു, കോഴിക്കോട് അര്‍ബണ്‍ഒന്ന് രശ്മി, ചിന്താവളപ്പ്, കോഴിക്കോട് അര്‍ബണ്‍ രണ്ട് ഉദയ ഈസ്റ്റ് കല്ലായി, കോഴിക്കോട് അര്‍ബണ്‍ മൂന്ന് കരുവിശ്ശേരി, കോഴിക്കോട് അര്‍ബണ്‍ നാല് കരിമ്പാടം എന്നി അങ്കണവാടികളാണ് സ്‌പെഷല്‍ അങ്കണവാടികളാക്കുക.
നിലവിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ക്കുപുറമെ ഒരു സ്‌പെഷ്യല്‍ എജ്യുക്കേറ്ററെ സാമൂഹിക സുരക്ഷാ മിഷന്‍ നിയമിക്കും. ആറു വയസ്സിനു താഴെയുള്ള വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മാര്‍ച്ച് ആദ്യവാരം ആരംഭിക്കുന്ന പൈലറ്റ് പദ്ധതി വിലയിരുത്തിയ ശേഷം സംസ്ഥാനടിസ്ഥാനത്തില്‍ വ്യാപിക്കും.
Next Story

RELATED STORIES

Share it