kannur local

ജില്ലയിലെ സ്വകാര്യ ബസ് പണിമുടക്ക് ഒത്തുതീര്‍ന്നു

കണ്ണൂര്‍: ജില്ലയില്‍ രണ്ടു ദിവസമായി നടന്ന സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ന്നു.
ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ മധ്യസ്ഥതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍ന്നത്. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെപോലെ 19 ശതമാനം കസ്റ്റമറി ബോണസ് നല്‍കാന്‍ ബസ്സുടമകളും തൊഴിലാളി സംഘടനകളുമായി ധാരണയിെലത്തി. മാസവരുമാനം പരമാവധി 3500 രൂപ നിശ്ചയിച്ചായിരിക്കും ബോണസ് കണക്കാക്കുക. തുക ഈമാസം 12നകം വിതരണം ചെയ്യാനും ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയില്‍ കെ കെ നാരായണന്‍ എംഎല്‍എ, ജില്ലാ ലേബര്‍ ഓഫിസര്‍ സുനില്‍ തോമസ്, ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്‍്‌റ്) ബേബി കാസ്‌ട്രോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ബസ് ഉടമകളെ പ്രതിനിധീകരിച്ച് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റിയന്‍, പി കെ പവിത്രന്‍, തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ പി സഹദേവന്‍, പി വി കൃഷ്ണന്‍, പി സൂര്യദാസ്, താവം ബാലകൃഷ്ണന്‍, കെ ജയരാജന്‍, എം എ കരീം, കെ പി രമേശന്‍ പങ്കെടുത്തു.
ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച മുതലാണ് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്ക് തുടങ്ങിയത്. ജില്ലാ ലേബര്‍ ഓഫിസറുടെയും കോഴിക്കോട് റീജ്യനല്‍ ജോയിന്റ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജി ല്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയത്. പണിമുടക്ക് ഒത്തുതീര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മിക്ക സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങി. രണ്ടാംദിവസവും പണിമുടക്കിയതിനാല്‍ ജനം വലയുന്നതിനിടെയാണ് ആശ്വാസമായി പണിമുടക്ക് പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it