kannur local

ജില്ലയിലെ സഹകരണ ബാങ്കുകളില്‍ എടിഎം സൗകര്യം വരുന്നു

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്ക് ജില്ലയിലെ മുഴുവന്‍ പ്രാഥമിക സഹകരണ ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ദേശീയ നെറ്റ്‌വര്‍ക്കിലുള്ള എടിഎം സൗകര്യമൊരുക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നാഷനല്‍ നെറ്റ്‌വര്‍ക്കിലുള്ള എടിഎം സൗകര്യം ഉപയോഗപ്പെടുത്തുന്ന പദ്ധതി ആദ്യത്തേതാണ്. പൂര്‍ണമായും ആര്‍ബിഐ, എന്‍സിപിഐയുടെയും നബാ ര്‍ഡിന്റെയും നിര്‍ദേശമനുസരിച്ചാണ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ, റുപേ കാര്‍ഡ് വഴി ഇന്ത്യയിലെ എല്ലാ എടിഎം വഴിയും പ്രാഥമിക സഹകരണ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താനാവും. ചെറുതാഴം സര്‍വീസ് ബാങ്കില്‍ പദ്ധതിയുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൈലറ്റ് പ്രൊജക്ട് വിജയകരമാവുകയാണെങ്കില്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപിക്കാനാണ് നബാര്‍ഡിന്റെ തീരുമാനം. പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യനല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദും, നബാര്‍ഡ് കേരളാ റീജ്യനല്‍ സിജിഎം രമേഷ് ടെന്‍കിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഉടന്‍ സന്ദര്‍ശിക്കും. ബാങ്കിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അന്നു നടക്കും. ആദ്യഘട്ടമെന്ന നിലയില്‍ 31 ബാങ്കുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോര്‍ ബാങ്കിങ് നടപ്പിലാക്കിയ ജില്ലയിലെ എല്ലാ പ്രാഥമിക ബാങ്കുകളെയും ഘട്ടംഘട്ടമായി പദ്ധതയില്‍ ഉള്‍പ്പെടുത്തും.
Next Story

RELATED STORIES

Share it