kasaragod local

ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം

തൃക്കരിപ്പൂര്‍: ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന്, ലഹരി ഉപയോഗവും വിപണനവും വ്യാപകമാകുന്നതായി റിപോര്‍ട്ട്. മയക്കുമരുന്നിന്റെ നീരാളി കൈകള്‍ പ്രൈമറി സ്‌കൂള്‍ പരിസരങ്ങളില്‍ പോലും എത്തുന്ന ഭീതിതമായ അവസ്ഥ. മംഗളൂരുവില്‍ പ്രഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥികളും മറ്റു ഏജന്റുമാര്‍ മുഖേനയുമാണ് നിരോധിക്കപ്പെട്ടതും ഉഗ്ര വീര്യമുള്ളതുമായ മരുന്നുകളും ലഹരി വസ്തുക്കളും ജില്ലയിലേക്ക് ഒഴുകുന്നത്. ഇതരസംസ്ഥാന തൊഴിലാളികളടക്കം നൂറുക്കണക്കിന് കാരിയര്‍മാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നത്. അതേസമയം മയക്കുമരുന്നിന് അടിപ്പെട്ടവരെയാണ് തങ്ങളുടെ ബിസിനസ് സാമ്രാജ്യം വിപുലമാക്കുന്നതിനായി മയക്കുമരുന്ന് ലോബി കൂടുതലും ഉപയോഗിക്കുന്നത്. യുവാക്കള്‍വഴി കാംപസുകളിലും സ്‌കൂളുകളിലും കടന്നുകയറാന്‍ എളുപ്പമായതുകൊണ്ട് വന്‍തേ ാതില്‍ വിദ്യര്‍ഥികളെ വലയിലാക്കുന്നതിന് മയക്കുമരുന്ന് ലോബിക്ക് കഴിയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന മലയാളില്‍ കൂടുതലും. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലരെയാണ് മയക്കുമരുന്ന് ലോബി വലയിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ആവശ്യമായ പണം നല്‍കുകയും പെണ്‍കുട്ടികള്‍ അടക്കമുള്ള കൂടുതല്‍ പേരെ ഇതിന്റെ കാരിയര്‍മാരാക്കുകയും ചെയ്യുന്നു. വിവിധ ആഘോഷ പരിപാടികള്‍, ടൂര്‍ പ്രോഗ്രാമുകള്‍ തുടങ്ങിയ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള മയക്കുമരുന്ന് ഉപയോഗം ക്രമതാതീതമായി വര്‍ധിക്കുന്നു. കഞ്ചാവ് മുതല്‍ പെത്തഡിന്‍ വരെ അരങ്ങു വാഴുന്ന മയക്കുമരുന്ന് വിപണിയില്‍ ലക്ഷങ്ങളുടെ ബിസിനസാണ് പ്രതിമാസം നടക്കുന്നത്. ഈയിടെ കാസര്‍കോട് ഗവ. കോളജില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിച്ച് ട്രെയിനില്‍ ബഹളംവച്ച നിരവധി വിദ്യാര്‍ഥികളേ പോലിസ് പിടികൂടുന്നുണ്ട്. മലയോര മേഖലയിലെ ചില സ്‌കൂളുകളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യം മൂടിവച്ചു. ഇത്തരം കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തുനിന്നും ലഹരി ഉപയോഗിക്കുന്ന കുട്ടികളെ പിടികൂടിയ അധ്യാപകര്‍ക്ക് ഭീഷണിയുണ്ടായതായും പരാതിയുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മൂടിവക്കുന്നത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ ഭയക്കുന്നു. ഇതിലും വലിയ ഭീകരതയാണ് ലഹരി മയക്കുമരുന്ന് ഉപയോഗവും മാഫികളും ജില്ലയില്‍ വരുത്തിവെക്കുന്നത്. ജില്ലയുടെ കൂടുതല്‍ ഭാഗവും കര്‍ണാടകയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ പല വഴിക്കുള്ള ലഹരിവസ്തുക്കളുടെ കടത്തും എളുപ്പത്തില്‍ സാധ്യമാകുന്നുണ്ടെന്നു പോലിസ് അധികാരികള്‍ പറയുന്നു. ജില്ലയിലെ പലയിടങ്ങളിലായി നടക്കുന്ന വീടുകളിലെ ജനാലകൡ സ്റ്റിക്കര്‍ പതിപ്പിക്കല്‍, സ്ത്രീവേഷം ധരിച്ച് ഭീഷണിപ്പെടുത്തല്‍, നിരവധി അക്രമ സംഭവങ്ങള്‍, ചൂതാട്ടങ്ങള്‍ എന്നിവയ്ക്ക് പിന്നില്‍ ഇത്തരം ലഹരി, മയക്കുമരുന്ന് മാഫിയയകളാണെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ഉപ്പള, കുമ്പള, ബദിയടുക്ക പോലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീച്ച് വമ്പന്‍ മാഫിയ-ഗുണ്ടാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലിസിന് വിവിരം ലഭിച്ചിട്ടുണ്ട്. കിഴക്കന്‍ മലയോരമേഖലയായ ബന്തടുക്ക, കുണ്ടംകുഴി, പാണത്തൂര്‍ ഭാഗങ്ങളിലും കഞ്ചാവ് വില്‍പന സജീവമായിട്ടുണ്ട്. അതേസമയം വന്‍കിട ബിസിനസ് ശൃംഗലയും രാഷ്ട്രീയ സ്വാധീനവുമുള്ള ഇത്തരക്കാര്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ പോലും കേരള, കര്‍ണാടക പോലിസിന് സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it