ernakulam local

ജില്ലയിലെ റേഷന്‍ വിതരണം നിലച്ചേക്കും : കൊച്ചി തുറമുഖത്തേക്ക് അരി വരുന്നില്ല



മട്ടാഞ്ചേരി: കഴിഞ്ഞ അഞ്ചു മാസമായി കൊച്ചി തുറമുഖത്തേക്ക് അരി വരുന്നില്ല. അരി വരവ് നിലച്ചതോടെ ജില്ലയിലെ റേഷന്‍ വിതരണം നിലച്ചേക്കുമെന്നാണ് ആശങ്ക. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ കയറ്റിറക്ക് ജോലി ചെയ്യുന്നവര്‍ പണിയില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. പ്രധാനമായുംറെയില്‍ മാര്‍ഗവും വല്ലാര്‍പാടത്ത് കണ്ടെയ്‌നറില്‍ വരുന്ന അരിയുമാണ് വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലേക്ക് വന്നുകൊണ്ടിരുന്നത്. അതാണ് ഇപ്പോള്‍ പൂര്‍ണമായും നിലച്ചത്.ജില്ലയിലെ റേഷന്‍ കടകളിലേക്കുള്ള അരിയാണ് ഗോഡൗണില്‍ സൂക്ഷിക്കുന്നത്. എഫ്‌സിഐയുടെ മൂന്ന് ഗോഡൗണുകളിലായി 50,000 ടണ്ണോളം അരി ശേഖരിച്ചു വയ്ക്കുവാന്‍ സാധിക്കും. നിലവില്‍ 1500 ടണ്‍ അരി മാത്രമേ ഗോഡൗണില്‍ കരുതല്‍ ശേഖരമായുള്ളു. അത് വിതരണം ചെയ്തു കഴിഞ്ഞാല്‍ റേഷന്‍ വിതരണത്തെ ബാധിക്കും.എഫ്‌സിഐയുടെ വിവിധ ഗോഡൗണുകളിലായി 90ളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ട്രയിനിലും ലോറിയിലുമായി വരുന്ന അരി ഗോഡൗണുകളിലേക്ക് നീക്കുന്നതും റേഷന്‍ കടകളിലേക്കുള്ള വിതരണത്തിനായി ലോറികളിലേക്കും കയറ്റിയിറക്കുന്ന ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
Next Story

RELATED STORIES

Share it