malappuram local

ജില്ലയിലെ മൂന്ന് പോക്‌സോ കേസുകള്‍: സ്‌പെഷ്യല്‍ ടീം അന്വേഷണം തുടങ്ങി

പൊന്നാനി: ജില്ലയിലെ മൂന്ന് പോക്‌സോ കേസുകളില്‍ സ്‌പെഷ്യല്‍ ടീം അന്വേഷണം തുടങ്ങി. നിലവില്‍ അന്വേഷണം നടത്തിയ പോലിസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയ കേസുകളിലാണ് സ്‌പെഷ്യല്‍ ടിം അന്വേഷണം തുടങ്ങിയത്. മഞ്ചേരി, അരീക്കോട്, മങ്കട സ്റ്റേഷന്‍ പരിധികളിലെ പോക്‌സോ കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലാണ് ഈ കേസുകളില്‍ സ്‌പെഷ്യല്‍  ടീമിനെ നിയോഗിക്കാന്‍ ഇടയാക്കിയത്.
ഡിവൈഎസ്പി മുഹമ്മദ് ആരിഫ്, ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ബാബു കെ തോമസ്, എം കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ്് അന്വേഷണ സംഘത്തിന്റെ ചുമതല. മൂന്ന് പോക്‌സോ കേസുകളിലും നേരത്തെ അന്വേഷണം നടത്തിയ ലോക്കല്‍ പോലിസിന് വീഴ്ച പറ്റിയതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിന്റെ പി എ മുഹമ്മദ് ആരിഫിനും മഞ്ചേരിയിലെ കേസിന്റെ ചുമതല ബാബു കെ തോമസിനും മങ്കടയിലേത് ഗോപാലകൃഷ്ണനുമാണ് നല്‍കിയിട്ടുള്ളത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണ് ഇവര്‍ക്ക് അന്വേഷണ ചുമതല നല്‍കിയത്. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒത്തിരി വീഴ്ചകള്‍ സംഭവിക്കുന്നതായി പരാതി വ്യാപകമായിട്ടുണ്ട്. എടപ്പാള്‍ തിയേറ്റര്‍ സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ചങ്ങരംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസറെ സസ്‌പെന്റ് ചെയ്യുകയും പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it